/indian-express-malayalam/media/media_files/uploads/2017/12/fahadh-dileesh.jpg)
തൊട്ടതെല്ലാം പൊന്നാക്കിയ കൂട്ടുകെട്ടാണ് ഫഹദ് ഫാസില്‍-ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്കു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. പക്ഷെ ഇത്തവണ സംവിധായകനും നടനുമായല്ല, നിര്‍മ്മാതാക്കളുടെ വേഷത്തിലാണ് രണ്ടു പേരും എത്തുന്നത്. സഹനിര്‍മ്മാതാവായി ശ്യാം പുഷ്‌കരനും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നവാഗതനായ മധു സി.നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫഹദ് ഫാസിലും ദിലീഷ് പോത്തനും ചേര്‍ന്നാണ്. ദിലീഷ് പോത്തന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് മധു സി.നാരായണന്‍. ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്‌കരന്‍ തന്നെയാണ് എന്നാണ് ലഭ്യമാകുന്ന വിവരം.
ഷെയ്ന്‍ നിഗമാണ് കുമ്പളങ്ങി നൈറ്റ്‌സിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിലവില്‍ മറ്റു സിനിമകളുടെ തിരക്കിലാണ് ഷെയ്ന്‍. രാജീവ് രവി നിര്‍മ്മിച്ച അജിത് ബാലകൃഷ്‌ന്റെ ആദ്യ സംവിധാന സംരംഭമായ 'ഈട'യാണ് ഷെയ്‌നിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ജനുവരി അഞ്ചിന് സിനിമ തിയേറ്ററുകളിലെത്തും. തൊണ്ടിമുതലിലൂടെ മലയാളത്തിനു ലഭിച്ച നടി നിമിഷ സജയനാണ് ചിത്രത്തിലെ നായിക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.