ഫഹദിന്റെ ‘വരത്തനി’ലെ പ്രണയഗാനം

ശ്രീനാഥ് ഭാസിയും നസ്രിയയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Varathan, Fahadh Faasil, Aishwarya

ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ‘വരത്തനി’ലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘നീ പ്രണയമോതും’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം നല്‍കി നസ്രിയയും ശ്രീനാഥ് ഭാസിയും ചേര്‍ന്നാണ് പുതിയ ഗാനം ആലപിച്ചിരിക്കുന്നത്.

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വരത്തന്‍’. അതിനാല്‍ തന്നെ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ ഇതിനായി കാത്തിരിക്കുന്നതും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായിക.

ചിത്രത്തിൽ അബിൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഐശ്വര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് പ്രിയ എന്നാണ്. ആദ്യ ഗാനം നേരത്തേ പുറത്തു വന്നിരുന്നു. പുതിയൊരു പാതയിൽ എന്ന ഗാനവും ആലപിച്ചിരുന്നത് നസ്രിയയായിരുന്നു.

ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഓഗസ്റ്റ് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വാഗമണ്‍, ദുബായ് എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷന്‍.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറും നേരത്തേ പുറത്തിറങ്ങിയിരുന്നു. വലിയ സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ‘വരത്തന്റെ’ ഓരോ വാര്‍ത്തയ്ക്കും. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Fahadh faasil varathan amal neerad aishwarya lekshmi nazriya nazim

Next Story
എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തുന്നു, എനിക്ക് വീട്ടില്‍ പോകണം: പൊട്ടിക്കരഞ്ഞ് ഷിയാസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com