നസ്റിയ വന്നപ്പോൾ ജീവിതം അർഥ പൂർണമായെന്ന് ഫഹദ് ഫാസിൽ. അലസനും മടിയനുമായ വ്യക്തിയാണ് ഞാൻ. വീട്ടിൽനിന്ന് പുറത്തുപോലും ഇറങ്ങാറുണ്ടായിരുന്നില്ല. അങ്ങനെയുളള ഒരാളെ ഉത്സാഹത്തോടെ നേർവഴിക്ക് നടത്താൻ നസ്റിയയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനു നൽകിയ അഭിമുഖത്തിൽ ഫഹദ് പറഞ്ഞു.

നസ്റിയ ഫഹദിനൊപ്പം സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്തകളെക്കുറിച്ചും ഫഹദ് അഭിമുഖത്തിൽ പ്രതികരിച്ചു. ”ഞാനും നസ്റിയയും പുതിയ ഫ്ലാറ്റിലേക്ക് മാറി. ഞങ്ങളുടേതായ ലോകത്താണ്. ഇപ്പോൾ കുടുംബജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും ഗംഭീരമെന്ന് തോന്നുന്ന ചിത്രം വന്നാൽ ചെയ്യു”മെന്നും ഫഹദ് പറഞ്ഞു.

സ്റ്റാർഡത്തിൽ വിശ്വസിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ആ ഏരിയയിലേക്കേ ഞാൻ ശ്രദ്ധിക്കാറില്ലെന്നായിരുന്നു ഫഹദിന്റെ മറുപടി. ഞാൻ ആഗ്രഹിക്കുന്ന ഒരു ജീവിതമുണ്ട്. അത് വിട്ടിട്ടുളള കളിയില്ല. എന്റെ കരിയർ അതിന് തടസ്സമാകുമെന്ന് തോന്നിയാൽ അത് ഉപേക്ഷിക്കാൻ തയാറാണെന്നും ഫഹദ് വ്യക്തമാക്കി.

A post shared by nazriya nazim (@nazriyanazim) on

2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദ്- നസ്റിയ വിവാഹം. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് നസ്റിയ ഫഹദിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണ് നസ്റിയ. എന്നാൽ നസ്റിയയുടെ മടങ്ങിവരവിനായി ഇപ്പോഴും കാത്തിരിക്കുകയാണ് പ്രേക്ഷകർ.

#selfie #one #happiness

A post shared by nazriya nazim (@nazriyanazim) on

#fahadhfaasil #nazriyanazim

A post shared by Fahadh Faasil (@fahadh_faasil) on

A post shared by Fahadh Faasil (@fahadh_faasil) on

A post shared by Fahadh Faasil (@fahadh_faasil) on

Fahadh Nazriya

A post shared by Fahadh Faasil (@fahadh_faasil) on

ബാലതാരമായെത്തി പിന്നീട് നായികാ പദവിയിലേക്ക് ഉയർന്ന താരമാണ് നസ്‌റിയ. ഓം ശാന്തി ഓശാന, ബാംഗ്ളൂർ ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ഏവരുടെയും പ്രിയങ്കരിയായി മാറി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ