കാട്ര് വെളിയിടൈക്കു ശേഷം മണി രത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായകൻ ഫഹദ് ഫാസിലെന്ന് റിപ്പോര്‍ട്ടുകള്‍. സുഹാസിനിയുമായി അടുപ്പമുളള ഒരു മലയാളി നടി ചെന്നൈയില്‍, ഫഹദ് നായകനായ ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നുവെന്നും, സിനിമ കണ്ടതിനു ശേഷം മണിരത്‌നം ഫഹദിനെ വിളിച്ചു സംസാരിച്ചിരുന്നുവെന്നുമാണ് അറിയുന്നത്. ഇന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

തെലുങ്കു താരങ്ങളെ ഉള്‍പ്പെടുത്തി ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലും, കാര്‍ത്തി നായകനായ കാട്ര് വെളിയിടൈ എന്ന ചിത്രത്തിലും ഹഫദിനെ നായകനാക്കാന്‍ നേരത്തെ മണി രത്‌നം ആലോചിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ശിവകാര്‍ത്തികേയന്റെ വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെ തമിഴിലെ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഫഹദ് ഫാസില്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ