Fahad Faasil starrer Njan Prakashan in Tamil Rockers for Free Download: ഫഹദ് ഫാസിലിനെ നായകനാക്കി സത്യന് അന്തിക്കാട് ഒരുക്കിയ ചിത്രം ‘ഞാന്‍ പ്രകാശന്’ തമിഴ് റോക്കേഴ്സിന്റെ വെബ് സൈറ്റില്‍. ഡിസംബര്‍ അവസാനം പുറത്തിറങ്ങിയ ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോഴാണ് ഇത്തരത്തിലൊരു തിരിച്ചടി.
‘ഒരു ഇന്ത്യന്‍ പ്രണയ കഥ’ എന്ന ചിത്രത്തിനു ശേഷം സത്യന് അന്തിക്കാടും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം, പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം എന്നിങ്ങനെയുള്ള പ്രത്യേകതകളോടെയാണ് ‘ഞാന്‍ പ്രകാശന്’ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ‘ലവ് 24×7’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നിഖില വിമലാണ് പ്രകാശന്റെ നായിക.
“മറ്റൊരുപാട് തിരക്കഥാകൃത്തുക്കളുമായി ചേര്‍ന്ന് ജോലി ചെയ്തിട്ടുണ്ടെങ്കിലും ശ്രീനിവാസനുമായുള്ള എന്റെ ബന്ധം വളരെ സ്പെഷ്യല്‍ ആണ്. ഒരുമിച്ചു പ്രവര്‍ത്തിക്കാതിരുന്ന കാലഘട്ടത്തിലും ഞങ്ങള്‍ തമ്മില്‍ സ്ഥിരമായ ഇടപെടലുകള്‍ ഉണ്ടായിരുന്നു. വേറെ പ്രൊജക്റ്റുകളുമായി തിരക്കുകളില്‍ ആയിരുന്നത് കൊണ്ട് മാത്രമാണ് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നത്. ഞങ്ങള്‍ ഒരുമിച്ചിരിക്കുന്ന സന്ദര്‍ഭങ്ങള്‍ എല്ലാം തന്നെ വളരെ രസകരമാണ്. സംഭാഷണങ്ങള്‍ക്കിടയില്‍ എവിടെയോ ആണ് സിനിമ സംഭവിക്കുന്നത്.”, ശ്രീനിവാസനുമായുള്ള കൂട്ടുക്കെട്ടിനെക്കുറിച്ച് സത്യന് അന്തിക്കാടിന്റെ വാക്കുകള്‍ ഇങ്ങനെ.
Read More: സത്യന് അന്തിക്കാടിന്റെ കൈയ്യൊപ്പുള്ള ഫഹദ് ഫാസില്‍ ചിത്രം: ഞാന്‍ പ്രകാശന്റെ ഫസ്റ്റ് ലുക്ക്
ഒരു സിനിമയില്‍ നിന്നും മറ്റൊന്നിലേക്കെത്തുന്ന ഇടവേളകളില്‍ സ്വയം നവീകരിക്കുകയും, ഒരു കഥാപാത്രത്തില്‍ നിന്നും മറ്റൊരു കഥാപാത്രത്തിലേക്ക് അനായാസം പരകായപ്രവേശം നടത്തുകയും, എല്ലാ മലയാളികളും ഒരുപോലെ ഇഷ്ടപ്പെടുകയും ചെയ്യുന്ന നടനാണ് ഫഹദ് ഫാസില്‍. ഒരു നടനെന്ന നിലയിലുള്ള ഫഹദിന്റെ വളര്‍ച്ചയ്ക്ക് സാക്ഷ്യമാണ് അദ്ദേഹത്തെ തേടിയെത്തുന്ന വ്യത്യസ്ഥമായ കഥാപാത്രങ്ങള്‍.
ന്യൂജനറേഷന് സിനിമകള്‍ക്കിടയിലും ഗ്രാമീണതയേയും അതിന്റെ സൗന്ദര്യത്തേയും ചേര്‍ത്തു പിടിക്കുന്ന കുടുംബ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയസംവിധായകന് സത്യന് അന്തിക്കാടും ഫഹദ് ഫാസിലും ‘ഒരു ഇന്ത്യന്‍ പ്രണയ കഥ’ എന്ന ചിത്രത്തിനു ശേഷം വീണ്ടും കൈകോര്‍ത്ത ചിത്രം ഞാന്‍ പ്രകാശന് തിയേറ്ററുകളില്‍ എത്തി. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്-സത്യന് അന്തിക്കാട് കൂട്ട് കെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
അത്യാഗ്രഹം, അസൂയ, കുശുമ്പ്, പാരവെപ്പ്, പരദൂഷണം പറച്ചില് എന്നീ സ്വഭാവ ഗുണങ്ങള്‍ക്ക് പുറമേ പണിയെടുക്കാതെ പണക്കാരനാകണം എന്ന ആഗ്രഹവുമായി നടക്കുന്ന ഒരു ശരാരശി മലയാളി യുവാവാണ് പ്രകാശന് (ഫഹദ് ഫാസില്‍). തന്റെ പേരിന് പരിഷ്കാരം പോരെന്ന് തോന്നി ഗസറ്റില്‍ പരസ്യം ചെയ്ത് പേര് പി.ആര് ആകാശ് എന്നാക്കി മാറ്റുകയും ചെയ്തു. പ്രകാശന്റെ വീട്ടില്‍ പ്രകാശനൊഴികെ മറ്റെല്ലാവരും എന്തെങ്കിലും തൊഴില്‍ ചെയ്യുന്നവരാണ്. ഒരു നഴ്സിങ് ഡിഗ്രിയും ആവശ്യത്തിലധികം ദുരാഗ്രവും മാത്രമാണ്, സ്കൂള്‍ മാഷിന്റെ മകനായ പ്രകാശന് കൈമുതലായുള്ളത്,” ‘ഞാന്‍ പ്രകാശ’നെക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സ് റിവ്യൂവില്‍ സന്ധ്യ കെ പി എഴുതിയത് ഇങ്ങനെ.
Read Njan Prakashan Review: പ്രകാശമായി ഫഹദ്: ‘ഞാന്‍ പ്രകാശന്’ റിവ്യൂ

റിലീസ് ദിവസം മുതല്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം തരക്കേടില്ലാത്ത കളക്ഷനും സ്വന്തമാക്കിയിരുന്നു. ഇതിനു മുന്‍പ് മലയാള ചിത്രങ്ങളായ ‘കുട്ടനാടന്‍ ബ്ലോഗ്, ‘തീവണ്ടി’ തുടങ്ങിയവയും തമിഴ് റോക്കേഴ്സ് ചോര്‍ത്തിയിരുന്നു.
ചിത്രത്തിന്റെ ഹൈ ക്വാളിറ്റി ഓഡിയോ-വീഡിയോ ലിങ്കാണ് തമിഴ് റോക്കേഴ്സ് സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇത് സിനിമയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ആഗോളതലത്തില്‍ 40 കോടിയിലധികമാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍.