Latest News

ഫഹദിന് നസ്രിയ നൽകിയ ചെല്ലപ്പേര്

അഭിമുഖത്തിനിടെയാണ് തന്റെ ഭാഗ്യത്തെ പരാമർശിച്ചുകൊണ്ട് നസ്രിയ വിളിക്കുന്ന പേര് ഫഹദ് വെളിപ്പെടുത്തിയത്

Fahadh Fazil nazriya photos

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസിൽ. ഫഹദ് ചിത്രങ്ങളിൽ പ്രേക്ഷകർക്കും പ്രതീക്ഷകൾ ഏറെയാണ്. ഏറ്റെടുക്കുന്ന ചിത്രങ്ങളെല്ലാം മനോഹരമാക്കുന്ന ഫഹദിന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.

എന്നാൽ തന്റെ ചിത്രങ്ങൾ വിജയിക്കുന്നതിൽ മാജിക് ഒന്നുമില്ലെന്നും പലപ്പോഴും ഭാഗ്യമാണെന്നുമാണ് ഫഹദ് പറയുന്നത്. “എന്റെ ഭാര്യ എന്നെ വിളിക്കുന്നത് ലക്കി അലി എന്നാണ്, കാരണം ഞാൻ വളരെ ഭാഗ്യമുള്ളയാളാണ്. കൃത്യമായ സ്ഥലത്ത് കൃത്യമായ സമയത്ത് എത്തിപ്പെടുകയാണ് ഞാൻ. അല്ലാതെ മാജിക്കോ, എന്തെങ്കിലും റോക്കറ്റ് സയൻസോ ഇല്ല, എല്ലാം സംഭവിക്കുന്നതാണ്,” ഫഹദ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫഹദ്.

അടുത്തിടെ മൂന്നു ഓടിടി ചിത്രങ്ങളാണ് ഫഹദിന്റേതായി പുറത്തിറങ്ങിയത്. സീ യൂ സൂൺ, ഇരുൾ, ജോജി എന്നീ മൂന്നു ചിത്രങ്ങളും ഏറെ ശ്രദ്ധ നേടുകയും ഫഹദ് നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

അല്ലു അർജുന്റെ പുതിയ ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ് ഫഹദ് എന്നു വാർത്തകളുണ്ട്. സംവിധായകന്‍ സുകുമാര്‍ ഒരുക്കുന്ന ചിത്രത്തിൽ വില്ലനായാണ് ഫഹദ് എത്തുന്നത് എന്നാണ് റിപ്പോർട്ട്.

Read more: ഫഹദ് ചിത്രങ്ങൾക്ക് വിലക്കില്ല; വിശദീകരണവുമായി ഫിയോക്ക്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Fahadh faasil nazriya nazim pet name lucky ali

Next Story
Marakkar Arabikadalinte Simham Release: പിടിമുറുക്കുന്ന കോവിഡ്; ‘മരക്കാർ’ റിലീസ് വീണ്ടും നീട്ടിmarakkar release date in kerala, marakkar movie download, marakkar full movie, marakkar cast, marakkar arabikadalinte simham full movie, marakkar movie online, marakkar release date postponed, kunjali marakkar full movie, marakkar arabikadalinte simham, marakkar arabikadalinte simham release, marakkar arabikadalinte simham release postponed, marakkar arabikadalinte simham mohanlal
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express