ക്രിസ്മസ് മുതൽ ന്യൂയർ വരെ ആഘോഷങ്ങൾ തന്നെയായിരുന്നു എല്ലാവർക്കും. നസ്രിയയും ഫഹദും ഫർഹാനും നവീനുമെല്ലാം ഒന്നിച്ചായിരുന്നു ഇക്കുറി പുതുവർഷാഘോഷം. യാത്രയും ആഘോഷവും കഴിഞ്ഞ് വീണ്ടും ജീവിതത്തിന്റെ ബോറടികളിലേക്ക് മടങ്ങി വരുന്നതിന്റെ സങ്കടത്തിലാണ് നടനും ഫഹദിന്റെ സഹോദരനുമായ ഫർഹാൻ ഫാസിൽ.
Read Here: മൂന്ന് ഐശ്വര്യമാര് ഒന്നിക്കുന്ന ചിത്രം
എല്ലാവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഫർഹാൻ ഫാസിൽ ഇക്കാര്യം പറഞ്ഞത്. ഇനി തിരിച്ച് ഞങ്ങളുടെ ജീവിതത്തിന്റെ ബോറടികളിലേക്ക്. അപ്പോൾ അടുത്ത തവണ കാണാം എന്നാണ് ഫർഹാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
View this post on Instagram
Annnd now back to our boring life !! Appo until next time #happynewyear #2020
ഫഹദിനും നസ്രിയയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു ഇക്കുറി ഫർഹാൻ എല്ലാവർക്കും പുതുവർഷം ആശംസിച്ചത്. പുതുവർഷം പ്രമാണിച്ച് നിങ്ങൾ എടുക്കുന്ന തീരുമാനങ്ങളെല്ലാം തെറ്റിക്കും എന്ന് ഉറപ്പാക്കുക എന്നുകൂടി അദ്ദേഹം തമാശയായി പറഞ്ഞിരുന്നു.
പുതുവർഷാഘോഷത്തിന്റെ ഭാഗമായി ഫഹദിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ നസ്രിയയും പങ്കുവച്ചിരുന്നു.
Read More: കൊച്ചു കുഞ്ചാക്കോയ്ക്കൊപ്പം മിസ്റ്റർ ബോബൻ; അപ്പന് ചാക്കോച്ചന്റെ ജന്മദിനാശംസകൾ
ഫഹദും നസ്രിയയും ഒന്നിച്ച് അഭിനയിക്കുന്ന അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇരുവരുടേയും ആരാധകർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മറ്റ് പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ട്രാൻസ്.