ഫഹദിന്റെയും നസ്രിയയുടെയും യാത്രകൾക്ക് കൂട്ടായി മറ്റൊരു ചങ്ങാതി കൂടി എത്തിയിരിക്കുകയാണ്, ടൊയോട്ടയുടെ ആഡംബര എസ്‍യുവി ആയ വെൽഫെയർ. കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹസത്കാരത്തിന് ഫഹദും നസ്രിയയും എത്തിയതും ഈ പുതിയ ടൊയോട്ട വെൽഫയറിൽ ആയിരുന്നു. ഏതാണ്ട് 83.99 ലക്ഷം രൂപയോളമാണ് വെൽഫെയറിന്റെ കേരളത്തിലെ എക്സ്‌ഷോറൂം വില. മലയാളസിനിമ താരങ്ങക്കിടയിൽ ഏറെ ആരാധകരുള്ള വാഹനങ്ങളിൽ ഒന്നു കൂടിയാണ് വെൽഫെയർ. മോഹൻലാൽ, സുരേഷ് ഗോപി എന്നിവരും മുൻപ് വെൽഫെയർ സ്വന്തമാക്കിയിരുന്നു.
ഏതാനും മാസങ്ങൾക്കു മുൻഷ് പുതിയ പോർഷെ കരേരയും ഫഹദ്- നസ്രിയ താരദമ്പതികൾ സ്വന്തമാക്കിയിരുന്നു. പോർഷെയുടെ സൂപ്പർ സ്റ്റൈലിഷ് കാർ 911 കരേര എസ് ആണ് ഫഹദും നസ്രിയയും സ്വന്തമാക്കിയത്.
കാഴ്ചയിലും അൽപ്പം വ്യത്യസ്തനാണ് ഈ പോർഷെ കരേര, പൈതൺഗ്രീൻ നിറമാണ് കാറിനുള്ളത്. ഈ നിറത്തിൽ ഇന്ത്യയിൽ ഒരേ ഒരു കാർ മാത്രമേ പോർഷെ വിപണിയിലെത്തിച്ചിരുന്നുള്ളൂ. അതാണ് ഇപ്പോൾ ഫഹദും നസ്രിയയും സ്വന്തതമാക്കിയത്. 2.65 കോടി രൂപയോളം ചെലവഴിച്ചാണ് ഈ കാർ നസ്രിയയും ഫഹദും സ്വന്തമാക്കിയത്.
Read more: ബെഡ് റൂമിൽ കയറാൻ സമ്മതിക്കില്ലെന്ന് നസ്രിയ തീർത്തു പറഞ്ഞു: ഫഹദ് ഫാസിൽ