‘ടേക്ക് ഓഫി’നു ശേഷം ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് ‘മാലിക്’. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണ്. തീരദേശഭൂമികളിലെ ഭൂമി കയ്യേറ്റം പോലുള്ള പ്രശ്നങ്ങൾ കേരളത്തിൽ കൂടികൂടി വരുന്ന സാഹചര്യത്തിൽ ഏറെ കാലിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

“ന്യൂനപക്ഷ സമുദായത്തിന് നാടുകടത്തൽ ഭീഷണിയുള്ള, അതിനെതിരെ ചെറുത്തുനിൽപ്പുകൾ നടക്കുന്ന ഒരു സ്ഥലത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന കഥയാണ് ‘മാലിക്കി’ന്റേത്. ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് തന്റെ നാട്ടുകാരെ ഉദ്ബോധിക്കുന്ന ഒരു വ്യക്തിയുടെയും കൂടെ കഥയാണ് മാലിക്’,” ചിത്രത്തെ കുറിച്ച് മഹേഷ് നാരായണൻ പറയുന്നു.

ഫഹദിനെ സംബന്ധിച്ചിടത്തോളം കരിയറിലെ ഏറ്റവും ചലഞ്ചിംഗ് ആയ റോളുകളിൽ ഒന്നാവും ‘മാലിക്കി’ലേതെന്നും മഹേഷ് പറയുന്നു. ഫഹദ് അവതരിപ്പിക്കുന്ന സുലൈമാൻ എന്ന കഥാപാത്രത്തിന്റെ 20 വയസ്സ് മുതൽ 57 വയസ്സ് വരെയുള്ള നാലു കാലഘട്ടങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഹേഷ്.

നിമിഷ സജയൻ, വിനയ് ഫോർട്ട്, ജോജു ജോർജ്, ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, ജലജ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സാനു ജോൺ വർഗ്ഗീസ് ഛായാഗ്രഹണവും സന്തോഷ് രാമൻ കലാസംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ തിരുവനന്തപുരം, കൊച്ചി, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളാണ്. 2020 ഏപ്രിലിൽ ചിത്രം തിയേറ്ററുകളിലെത്തും.

Read more: ഉലകനായകന്റെ ഇഷ്ട നടൻമാരിൽ ഫഹദ് ഫാസിലും; ഏറ്റെടുത്ത് ആരാധകർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook