scorecardresearch

ഷൂട്ടിങ്ങിനിടെ സെറ്റിനു മുകളിൽനിന്നു വീണ് ഫഹദ് ഫാസിലിന് പരുക്ക്

ഫഹദിന് പരുക്കേറ്റതിനെ തുടർന്ന് താൽക്കാലികമായി ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയാണ്

ഷൂട്ടിങ്ങിനിടെ സെറ്റിനു മുകളിൽനിന്നു വീണ് ഫഹദ് ഫാസിലിന് പരുക്ക്

കൊച്ചി: ഷൂട്ടിങ്ങിനിടെ സെറ്റിനു മുകളിൽനിന്നു വീണു നടൻ ഫഹദ് ഫാസിലിന് പരുക്കേറ്റു. മൂക്കിനാണ് പരുക്കേറ്റത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. വീഴ്ചയുടേതായ ചെറിയ വേദനകളൊഴിച്ചാൽ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നാണ് അടുത്ത വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.

‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്നലെയായിരുന്നു സംഭവം. ഷൂട്ടിങ്ങിനായി വീട് സെറ്റിട്ടിരുന്നു. ഈ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഫഹദിന് പരുക്കേറ്റത്. വീടിനു മുകളിൽനിന്നു താരം താഴെ വീഴുകയായിരുന്നു. ഫഹദിന് പരുക്കേറ്റതിനെ തുടർന്ന് താൽക്കാലികമായി ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയാണ്.

Read More: മമ്മൂട്ടിയെ പോലെ പ്രായം റിവേഴ്സ് ഗിയറിലാണോ? മഞ്ജുവിനോട് ആരാധകർ

ഫഹദ് ഫാസില്‍ നായകനാകുന്ന സര്‍വൈവല്‍ ത്രില്ലറാണ് ‘മലയന്‍കുഞ്ഞ്’. സജിമോൻ പ്രഭാകരനാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥ മഹേഷ് നാരായണനാണ്. രജീഷാ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ നിർമ്മാണം ഫാസിലാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Fahadh faasil injured while movie shooting

Best of Express