/indian-express-malayalam/media/media_files/2025/12/15/fahadh-faasil-as-stanley-das-in-kalamkaval-2025-12-15-16-56-44.jpg)
മലയാള സിനിമയിലെ മികച്ച നടന്മാരാണ് മമ്മൂട്ടിയും ഫഹദ് ഫാസിലും. ഇരുവരുടെയും ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ട് ഒരു രസകരമായ വീഡിയോ റീൽ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമായ 'കളങ്കാവലി'ലെ ഗെറ്റപ്പിൽ ഫഹദ് ഫാസിലിനെ സാങ്കൽപ്പികമായി ചിത്രീകരിക്കുന്ന ഒരു വീഡിയോ എഡിറ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
Also Read: ഡീയെസ് ഈറെയിലെ ആ അമ്മയ്ക്ക് ഒടുവിൽ എന്ത് സംഭവിച്ചു? പിക്ചർ അഭി ഭി ബാക്കി ഹെ എന്ന് ട്രോളന്മാർ
'കളങ്കാവൽ' എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന് സവിശേഷമായ ഒരു രൂപമുണ്ടായിരുന്നു. ഈ ഗെറ്റപ്പിലേക്ക് ഫഹദ് ഫാസിലിന്റെ മുഖം കൃത്യമായി സംയോജിപ്പിച്ചാണ് റീൽ ഒരുക്കിയിരിക്കുന്നത്. 'കളങ്കാവൽ' സിനിമയുടെ പശ്ചാത്തല സംഗീതവും രംഗങ്ങളുമെല്ലാം അതേപടി നിലനിർത്തിക്കൊണ്ടാണ് ഫഹദിന്റെ മുഖം ഈ ഫ്രെയിമുകളിൽ പതിപ്പിച്ചിരിക്കുന്നത്.
കളങ്കാവലിലെ കൊടൂരവില്ലനായി മമ്മൂട്ടി തിയേറ്ററുകളിൽ കയ്യടി നേടുകയാണ്. സൈക്കോയായ സ്റ്റാൻലി ദാസ് എന്ന സീരിയൽ കില്ലറുടെ വേഷമാണ് മമ്മൂട്ടിയ്ക്ക് ചിത്രത്തിൽ. തന്റെ കരിയറിൽ സൈക്കോ കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷക കയ്യടി നേടിയ നടനാണ് ഫഹദ് ഫാസിൽ. അതിനാൽ തന്നെ, പ്രേക്ഷകരുടെ ശ്രദ്ധ കവരുകയാണ് ഈ റീൽ.
Also Read: ആരാ ശരത് സാറിനെ വെള്ളാട്ട് പോക്കറാക്കിയത്? വൈറലായി പോസ്റ്റും കമന്റും
മമ്മൂട്ടിയുടെ ശക്തമായ വില്ലൻ കഥാപാത്രത്തെ ഫഹദ് അവതരിപ്പിച്ചാൽ എങ്ങനെയിരിക്കും എന്നുള്ള ആരാധകരുടെ ആകാംക്ഷയാണ് ഈ റീലിന്റെ പ്രധാന ആകർഷണം. മമ്മൂട്ടിയുടെയും ഫഹദിന്റെയും ഫാൻസ് ഗ്രൂപ്പുകളിലും സിനിമാ ചർച്ചാ വേദികളിലുമെല്ലാം ഈ വീഡിയോ ശ്രദ്ധ നേടി കഴിഞ്ഞു.
Also Read: ശോഭനയും ഞാനും എന്‍ട്രന്‍സ് എഴുതാന്‍ തീരുമാനിച്ചു, പക്ഷേ ഒടുവിൽ അവള്‍ കാല് മാറി: ഉര്‍വശി
"ഫഹദിന് ഈ ഗെറ്റപ്പ് നന്നായി ചേരുന്നുണ്ട്," "യഥാർത്ഥത്തിൽ ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഗംഭീരമായേനെ," തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെ നിറയുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കിയ ഈ ഫാന്റസി ക്രിയേഷൻ, മലയാളി സിനിമാ പ്രേമികൾക്കിടയിൽ ഒരു പുതിയ ചർച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ്.
Also Read: ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us