കഥാപാത്രമായി മാറാന്‍ എന്തു ത്യാഗവും സഹിക്കുന്ന നടനാണ് ഫഹദ് ഫാസില്‍. നായകനല്ല, താനൊരു നടനാണെന്ന് ഫഹദ് എത്രയോ തവണ ആവര്‍ത്തിച്ചിട്ടുണ്ട്. അടുത്തിടെയാണ് മില്‍മ പാലിന്റെ പരസ്യത്തില്‍ ഫഹദിനെ കണ്ട് നമ്മളെല്ലാം അതിശയിച്ചത്. ഒരിക്കല്‍ കൂടി പ്രേക്ഷകരെ അതിശയിപ്പിക്കുകയാണ് ഈ നടന്‍. ഇത്തവണ അതിദി സണ്‍ഫ്‌ളവര്‍ എണ്ണയുടെ പരസ്യത്തിലാണ് ഫഹദ് വേഷമിടുന്നത്.

പരസ്യത്തില്‍ അഭിനയിക്കാന്‍ ഫഹദ് നടത്തിയ മേക്ക് ഓവര്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഫഹദ് ഫാസില്‍ എന്ന നടനെ ചര്‍ച്ചാ വിഷയമാക്കി. പുതിയ പരസ്യ ചിത്രത്തില്‍ തടിച്ച വ്യക്തിയായാണ് ഫഹദ് എത്തുന്നത്. 41 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യ ചിത്രത്തിന് മണിക്കൂറുകളുടെ അധ്വാനമാണ് ഫഹദ് നടത്തിയിരിക്കുന്നത്. സിനിമയില്‍ മാത്രമല്ല, പരസ്യത്തിലും തന്റെ മുഴുവന്‍ കഴിവും പുറത്തിറക്കാന്‍ ഈ യുവനടന്‍ തയ്യാറാണ്.

കാര്‍ബണ്‍ എന്ന ചിത്രമാണ് അവസാനമായി തിയേറ്ററിലെത്തിയ ഫഹദ് ഫാസില്‍ ചിത്രം. ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത ചിത്രത്തില്‍ മംമ്ത മോഹന്‍ദാസായിരുന്നു നായിക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook