scorecardresearch

തിയേറ്റർ ഇളക്കിമറിക്കാൻ രംഗണ്ണനും പിള്ളേരും എത്തുന്നു; ആവേശം റിലീസ് തീയതി പ്രഖ്യാപിച്ചു

Aavesham Release Date: രംഗൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്

Aavesham Release Date: രംഗൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aavesham | Fahad Faazil

Aavesham Release Date

Aavesham Release Date: സൂപ്പർ ഹിറ്റ് ചിത്രം 'രോമാഞ്ച'ത്തിനു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ തിരക്കഥയെഴുതി  സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആവേശം'. ചിത്രത്തിന്റെ  റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. . പെരുന്നാള്‍, വിഷു റിലീസായി ഏപ്രില്‍ 11ന് ചിത്രം തിയേറ്ററുകളിലെത്തും.  

Advertisment

രംഗൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്. ആളിക്കത്തുന്ന ഒരു തീക്കുപ്പി കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഫഹദ് ഫാസിലിന്‍റെ ചിത്രവും പുതിയ പോസ്റ്ററിൽ കാണാം.  കോളേജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥയാണ് ചിത്രം പറയുന്നത്. റിയല്‍ ലൈഫ് സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. 

ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ എസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരും ചിത്രത്തിലുണ്ട്.

അൻവർ റഷീദ് എന്റർടൈൻമെന്റ്, ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സ് എന്നീ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസീം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ താഹിർ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സുഷിൻ ശ്യാം സംഗീതം പകരുന്നു. എഡിറ്റർ-വിവേക് ഹർഷൻ.

Advertisment

New Release Fahadh Faasil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: