scorecardresearch

ഫഹദും ജോജുവും ദിലീഷ് പോത്തനും ഒന്നിക്കുന്ന ‘തങ്കം’ വരുന്നു

‘കുമ്പളങ്ങി നൈറ്റ്സി’ന്റെ വിജയത്തിനു ശേഷം ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദ് ഫാസിലും വീണ്ടും നിർമ്മാതാക്കളാവുന്ന ചിത്രമാണ് ‘തങ്കം’

ഫഹദും ജോജുവും ദിലീഷ് പോത്തനും ഒന്നിക്കുന്ന ‘തങ്കം’ വരുന്നു

‘കുമ്പളങ്ങി നൈറ്റ്സി’ന്റെ വിജയത്തിനു ശേഷം ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദ് ഫാസിലും വീണ്ടും നിർമ്മാതാക്കളാവുന്നു. വർക്കിംഗ് ക്ലാസ്സ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് ദിലീഷ് പോത്തൻ അനൗൺസ് ചെയ്തു. ‘തങ്കം’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷഹീത് അറാഫത്താണ്. ഫഹദിനും ജോജുവിനുമൊപ്പം ദിലീഷ് പോത്തനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്യാം പുഷ്കരന്റെതാണ് തിരക്കഥ. ആക്ഷൻ ഡ്രാമയാണ് ചിത്രമെന്നാണ് ലഭിക്കുന്ന വിവരം. 2020 ൽ ചിത്രം തിയേറ്ററുകളിലെത്തും.

പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയ ‘കുമ്പളങ്ങി നൈറ്റ്സ്’ തിയേറ്ററുകളിലുണ്ടാക്കിയ ഓളം ചെറുതല്ല. അതേ പ്രൊഡക്ഷൻ കമ്പനി വീണ്ടുമൊന്നിക്കുന്നു, ശ്യാം പുഷ്കരൻ തിരക്കഥയെഴുതുന്നു തുടങ്ങിയ കാര്യങ്ങളും ‘തങ്ക’ത്തെ കുറിച്ചു പ്രതീക്ഷകൾ നൽകുന്ന ഘടകമാണ്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറിൽ നസ്രിയയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കറിന്റെയും സിനിമാ നിർമ്മാണകമ്പനിയായ ‘വർക്കിങ്ങ് ക്ലാസ് ഹീറോ’യുടെ ആദ്യനിർമ്മാണസംരംഭം കൂടിയായിരുന്നു ‘കുമ്പളങ്ങി നൈറ്റ്സ്’.

Read more: കുമ്പളങ്ങിയിലെ പെണ്ണുങ്ങൾ സൂപ്പറാ!

അൻവർ റഷീദ് ചിത്രമായ ‘ട്രാൻസ്’ ആണ് ഇനി തിയേറ്ററുകളിൽ എത്താനുള്ള ഫഹദ് ചിത്രം. ഏഴു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രമാണ് ‘ട്രാൻസ്’. 2017 ജൂലൈയിൽ ചിത്രീകരണം ആരംഭിച്ച ‘ട്രാൻസി’ന്റെ ചിത്രീകരണം 2019 ആഗസ്ത് അവസാന ആഴ്ചയോടെയാണ് പൂർത്തിയായത്. ആംസ്റ്റർ ഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിൽ നാലു വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ടു വർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ‘ട്രാൻസി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിൻസെന്റ് വടക്കനാണ്. ബാംഗ്ലൂർ ഡേയ്സ്, പ്രേമം, പറവ എന്നീ വിജയചിത്രങ്ങൾക്കു ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ട്രാൻസി’നുണ്ട്. ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അമൽ നീരദ് ഛായാഗ്രഹണവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. ഗൗതം മേനോൻ, ചെമ്പൻ വിനോദ്, സൗബിൻ സാഹിർ, വിനായകൻ, ജോജു ജോർജ്, ധർമജൻ, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ, ചെമ്പൻ വിനോദ്, അർജുൻ അശോകൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ‘ട്രാൻസ്’ ക്രിസ്മസ് റീലിസായി ഡിസംബർ 20ന് തിയറ്ററുകളിലെത്തും.

Read more: Trance First Look Poster: ഫഹദ്- അൻവർ റഷീദ് ടീമിന്റെ ‘ട്രാൻസ്’ ഡിസംബറിലെത്തും; ഫസ്റ്റ് ലുക്ക്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Fahadh faasil dileesh pothan joju george thankam movie