കാത്തിരിപ്പിനൊടുവിൽ ‘ ജോജി’ എത്തുന്നു; റിലീസ് ഏപ്രിൽ ഏഴിന്

ശ്യാം പുഷ്കരന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ

Joji movie, Joji release, fahadh faasil, dileesh pothan

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ നേതൃത്വത്തിൽ ഫഹദ് ഫാസിലും സുഹൃത്തുക്കളും നിർമ്മിക്കുന്ന ക്രൈം ഡ്രാമ ‘ജോജി’ റിലീസിനൊരുങ്ങുന്നു. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2021 ഏപ്രിൽ 7 നാണ് ചിത്രത്തിന്റെ റിലീസ്.

ശ്യാം പുഷ്കരൻ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.

ഷേക്സ്പിയറുടെ ട്രാജഡി നാടകമായ മാക്ബത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അത്യാഗ്രഹം, അഭിലാഷം, കൊലപാതകം, രഹസ്യം എന്നീ പ്ലോട്ടുകൾ ഉൾപ്പെടുത്തി ഇതിന്റെ മറ്റൊരു പതിപ്പാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സമ്പന്ന കർഷക കുടുംബത്തിലെ ഇളയ മകനും എൻജിനീയറിങ് ഡ്രോപ്പ് ഔട്ടും എന്നാൽ അതിസമ്പന്നനായ എൻആർഐ ആകണമെന്ന് ആഗ്രഹത്തോടെ ജീവിക്കുന്ന ജോജി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്.

പക്ഷേ, അവന്റെ പിതാവ് അവന്റെ ആഗ്രഹങ്ങളെ നിന്ദിക്കുകയും അവനെ ഒരു പരാജിതനായി കരുതുകയും ചെയ്യുന്നു. അത്യാഗ്രഹവും അന്ധമായ ആഗ്രഹവും കാരണം, കുടുംബത്തിൽ അപ്രതീക്ഷിതമായുണ്ടായ സംഭവത്തെ തുടർന്ന് തന്റെ പദ്ധതികൾ നടപ്പിലാക്കാൻ ജോജി തീരുമാനിക്കുന്നു. ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒരുമിക്കുമ്പോൾ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ‘ജോജി’യെ കാത്തിരിക്കുന്നത്.

Read more: എല്ലാം ശരിയാകുന്നു; ഫഹദ് സുഖം പ്രാപിക്കുന്നുവെന്ന് നസ്രിയ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Fahadh faasil dileesh pothan film joji release date

Next Story
എന്റെ സുജുവിന്; പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകളുമായി ചിത്രSujatha Mohan, Sujatha Mohan birthday, Sujatha Mohan age, KS Chithra, Sujatha mohan photos, Kaliamamani Award 2021, Sujatha childhood, singer sujatha, sujatha songs, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com