/indian-express-malayalam/media/media_files/laGfHjPOLn7erZE7XmEb.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ദിലീഷ് പോത്തൻ
മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച ഭാവനാ സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റുകൾ പങ്കുവച്ച് ദിലീഷ് പോത്തൻ. ഫഹദ് ഫാസിൽ നായകനായെത്തുന്ന ചിത്രം ഭാവനാ സ്റ്റുഡിയോസിന്റെ ആറാമത്തെ സിനിമയാണ്. 'കരാട്ടെ ചന്ദ്രൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പേരിനൊപ്പം കാരാട്ടെ അഭ്യസിക്കുന്ന ഫഹദിന്റെ ചിത്രങ്ങളും ദിലീഷ് പോത്തൻ പങ്കുവച്ചിട്ടുണ്ട്.
റോയ് ടിഎം സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹരീഷ്, വിനയ് തോമസ് എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യം പുഷ്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. അടുത്തിടെ പുറത്തിറങ്ങിയ പ്രേമലു എന്ന ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം നടത്തുന്നതിനിടെയാണ് ദിലീഷ് പോത്തൻ പുതിയ ചിത്രം പ്രഖ്യപിച്ചത്.
/indian-express-malayalam/media/post_attachments/3d1aa9e2-46b.jpg)
/indian-express-malayalam/media/post_attachments/43b3b9b4-619.jpg)
നസ്ലിൻ, മമിതാ ബൈജു എന്നിവരാണ് പ്രേമലുവിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ കിരൺ ജോസിയും ഗിരീഷും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. അൽത്താഫ് സലിം, അഖില ഭാർഗവൻ, മീനാക്ഷി രവീന്ദ്രൻ, സംഗീത് പ്രതാപ്, ശ്യാം മോഹൻ എം തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Read More Entertainment News Here
- നമ്മുടെ കൂടെ ഉണ്ടായിരുന്നതല്ലേ, മരിച്ചാലും അവനീ വീട്ടിൽ തന്നെ വേണം: ഷാരൂഖ് ഖാൻ
- സംസാരത്തിൽ എന്തോ തകരാറുണ്ടല്ലോ മമ്മൂക്കാ, മനയ്ക്കലേക്ക് ക്ഷണിക്കുകയാണോ?; മമ്മൂട്ടിയോട് ആരാധകർ
- ഒരേയാളെത്തന്നെ മൂന്നു തവണ വിവാഹം കഴിച്ച അപൂർവ്വ ബഹുമതി നേടി ബോളിവുഡ് താരം അർഷദ് വാർസി
- ഞങ്ങൾ മണിക്കൂറുകളെടുത്ത് റെഡിയായിട്ടെന്തു കാര്യം, വാപ്പച്ചിയ്ക്ക് ഷൈൻ ചെയ്യാൻ 10 മിനിറ്റ് മതി: ദുൽഖർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.