Latest News

മൊട്ടയടിച്ച് ഇതുവരെ കാണാത്ത ലുക്കിൽ ഫഹദ്; പുഷ്പയിലെ വില്ലനെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റചിത്രമാണ് ‘പുഷ്പ’

Fahad Pushpa, Fahad Fasil, Allu arjun

ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റചിത്രമാണ് ‘പുഷ്പ’. അല്ലു അർജുൻ നായകനാവുന്ന ചിത്രത്തിൽ വില്ലനായാണ് ഫഹദ് എത്തുന്നത്. ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഇപ്പോഴിതാ, ചിത്രത്തിലെ ഫഹദിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. തല മൊട്ടയടിച്ച്, ഇതുവരെ പ്രേക്ഷകർ കാണാത്തൊരു ലുക്കിലാണ് ഫഹദ് എത്തുന്നത്.

ആര്യ, ആര്യ 2 തുടങ്ങിയ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണിത്. ചന്ദനകളളക്കടത്തു നടക്കുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു താരങ്ങൾ. തെലുങ്കിനു പുറമെ തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലും ചിത്രത്തിന് റിലീസ് ഉണ്ടാവും.

Read more: എനിക്കറിയാവുന്ന ഏറ്റവും ദയയുള്ള മനുഷ്യൻ; ഫഹദിനെ കുറിച്ച് നസ്രിയ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Fahadh faasil character look telugu movie pushpa allu arjun

Next Story
ഭയ്യാ ഭയ്യാ; ഈ താരസഹോദരങ്ങളെ മനസ്സിലായോ?salman khan, Sohail Khan, Arbaaz Khan, Arbaaz Khan news, Arbaaz salman khan, salman khan Arbaaz, salman khan brothers, സൽമാൻ ഖാൻ, അർബാസ് ഖാൻ, സൊഹാലി ഖാൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com