പുഷ്​പയിൽ അല്ലു അർജുന്റെ വില്ലനായി ഫഹദ്​ ഫാസിൽ തെലുങ്കിലേക്ക്

ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ – അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന പുഷ്പ അഞ്ച് ഭാഷകളിലാണ് ഒരുങ്ങുന്നത്

allu arjun,fahadh faasil,അല്ലു അർജുന്‍,പുഷ്പ,ഫഹദ് ഫാസിൽ,pushpa, iemalayalam, ഐഇ മലയാളം

മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നു. അല്ലു അര്‍ജ്ജുന്റെ മാസ് എന്റര്‍ടെയിനര്‍ ‘പുഷ്പ’യില്‍ വില്ലനായാണ് ഫഹദിന്റെ അരങ്ങേറ്റം. മോളിവുഡ് പവര്‍ഹൗസ് ഫഹദ് ഫാസിലിനെ വില്ലനായി ക്ഷണിക്കുന്നുവെന്നാണ് നിര്‍മ്മാതാക്കളായ മൈത്രി മുവി മേക്കേഴ്‌സ് ടീസറിലൂടെ അറിയിച്ചത്.

ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ – അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന പുഷ്പ അഞ്ച് ഭാഷകളിലാണ് ഒരുങ്ങുന്നത്.

നേരത്തെ തമിഴ്​ നടൻ വിജയ്​ സേതുപതിയെ ആയിരുന്നു വില്ലൻ വേഷത്തിലേക്ക്​ പരിഗണിച്ചിരുന്നത്​. എന്നാൽ ഡേറ്റ്​ വിഷയമായതോടെ ഫഹദ്​ ഫാസിലിന്​ നറുക്ക്​ വീഴുകയായിരുന്നു. രശ്​മിക മന്ദാനയാണ്​ നായികയായെത്തുന്ന ചിത്രം സുകുമാറാണ്​ സംവിധാനം ചെയ്യുന്നത്​.

ഓഗസ്റ്റ് 13നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രീകരണം നേരത്തെ പൂര്‍ണ്ണമാകേണ്ട ചിത്രം റിലീസ് ചെയ്യാന്‍ വൈകിയത് കോവിഡ് വ്യാപനത്താലാണ്. നിര്‍ത്തിവെച്ച ചിത്രീകരണം കഴിഞ്ഞ വര്‍ഷം നവംബറിലാണ് പുനരാരംഭിച്ചത്. ആതിരപ്പള്ളി, ആന്ധ്രപ്രദേശിലെ മരെടുമല്ലി എന്നീ വന മേഖലകളിലായിരുന്നു ചിത്രീകരണം.

അല്ലു അർജു​ന്‍റെ പിറന്നാൾ ദിവസം പുറത്തുവിട്ട ചിത്രത്തിന്‍റെ ഫസ്റ്റ്​ലുക്ക്​ ​േപാസ്റ്റർ ഇൻറർനെറ്റിൽ വൈറലായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Fahadh faasil allu arjun joining for telugu movie

Next Story
‘എന്റെ വെളിച്ചം’; മകന്റെ ചിത്രം പങ്കുവച്ച് മണികണ്ഠൻ ആചാരിManikandan Achari, മണികണ്ഠൻ ആചാരി, Manikandan Achari wedding, Manikandan Achari wedding photo, Manikandan marriage photo, Indian express malayalam, മണികണ്ഠൻ വിവാഹം, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com