scorecardresearch
Latest News

മൊറോക്കോ ചുറ്റിക്കറങ്ങി ഫഹദും നസ്രിയയും; ചിത്രങ്ങൾ

ഈ വർഷം ഫഹദിനൊപ്പമുള്ള ആദ്യ പോസ്റ്റ് എന്നാണ് ചിത്രത്തിനു താഴെ നസ്രിയ കുറിച്ചത്.

Nazriya, Fahad, Photo

മലയാളികളുടെ പ്രിയ താര ദമ്പതികളാണ് നസ്രിയയും ഫഹദും. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ നസ്രിയ പങ്കുവയ്ക്കാറുണ്ട്.ഇരുവരും ഒന്നിച്ചെത്തിയ പരസ്യ ചിത്രത്തിന്റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഐസ്‌ക്രീം കമ്പനിയുടെ പരസ്യത്തില്‍ ഇരുവരും ഒന്നിച്ചെത്തിയ വീഡിയോകള്‍ ആരാധകര്‍ കൗതുകത്തോടെയാണ് ഏറ്റെടുത്തത്. ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം സ്‌ക്രീനില്‍ ഇരുവരെയും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍.

മൊറോക്കൊയിൽ അവധി ആഘോഷിക്കാനെത്തിയിരിക്കുകയാണ് താരദമ്പതികൾ. ഈ വർഷം ഫഹദിനൊപ്പമുള്ള ആദ്യ പോസ്റ്റ് എന്നാണ് ചിത്രത്തിനു താഴെ നസ്രിയ കുറിച്ചത്.

ഇരുവരും ഒന്നിച്ചുള്ള സെൽഫി ചിത്രങ്ങളാണ് പോസ്റ്റിൽ കൂടുതലായും ഉൾപ്പെടുന്നത്. ഫഹദിന്റെ സഹോദരനും നടനുമായ ഫർഹാൻ ഫാസിൽ ചിത്രത്തിനു താഴെ കമന്റു ചെയ്‌തിട്ടുണ്ട്. ക്യൂട്ട് കപ്പിൾസെന്നാണ് ആരാധകർ പറയുന്നത്.

2014 ലാണ് നസ്രിയയും ഫഹദും വിവാഹിതരായത്. നസ്രിയയാണ് തന്റെ ഉയര്‍ച്ചകള്‍ക്കു കാരണമെന്ന് പല അഭിമുഖങ്ങളിലും ഫഹദ് പറയാറുണ്ട്. ബാഗ്ലൂര്‍ ഡെയ്‌സ്, ട്രാന്‍സ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ‘മലയന്‍ക്കുഞ്ഞ്’, ‘ ആഹാ സുന്ദരാ’ എന്നിവയാണ് ഇരുവരുടെയും അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Fahad fazil and nazriya vacation photos at morocco