മനുഷ്യനെ മയക്കുന്ന മതം എന്ന മയക്കുമരുന്നിനെ കുറിച്ചും മതത്തിന്റെ പിറകിൽ നടക്കുന്ന ബിസിനസുകളെയും കള്ളത്തരങ്ങളെയുമെല്ലാം ധീരമായി തുറന്നു കാണിച്ച ചിത്രമായിരുന്നു ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ‘ട്രാൻസ്’. വിജു പ്രസാദ് എന്ന മോട്ടിവേഷണൽ ട്രെയിനറായും ജോഷ്വാ കാൾട്ടൺ എന്ന ഫെയ്ത്ത് ഹീലറായും അസാധ്യപ്രകടനമാണ് ചിത്രത്തിൽ ഫഹദ് കാഴ്ച വെച്ചത്.

‘ട്രാൻസി’ന്റെ ചിത്രീകരണ വേളയിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഫഹദും സൗബിനും ധർമ്മജൻ ബോൾഗാട്ടിയും തമ്മിലുള്ള കോമ്പിനേഷനിൽ ഒറ്റ ടേക്കിൽ മനോഹരമായി തന്നെ തങ്ങളുടെ ഭാഗം അവതരിപ്പിക്കുകയാണ് മൂവരും. എന്നാൽ സീനിന്റെ അവസാനമാകുമ്പോഴേക്കും ചിരി സഹിക്കാനാവാതെ പൊട്ടിച്ചിരിക്കുകയാണ് ഫഹദ്.

 

View this post on Instagram

 

On a lighter note #trance #bts #malayalam #movie #funonset #anwarrasheed #amalneerad

A post shared by Imthias Kadeer (@chathan__) on

Read more: Trance Movie Review: ധീരമായ പരീക്ഷണം, ‘ട്രാന്‍സ്’ റിവ്യൂ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook