ഫഹദിന്റെയും നസ്രിയയുടെയും യാത്രകൾക്ക് കൂട്ടായി മറ്റൊരു ചങ്ങാതി കൂടി എത്തിയിരിക്കുകയാണ്, പുതിയ പോർഷെ കരേര. പോർഷെയുടെ സൂപ്പർ സ്റ്റൈലിഷ് കാർ 911 കരേര എസ് സ്വന്തമാക്കിയിരിക്കുകയാണ് ഈ താരദമ്പതികൾ.
കാഴ്ചയിലും അൽപ്പം വ്യത്യസ്തനാണ് ഈ പോർഷെ കരേര, പൈതൺഗ്രീൻ നിറമാണ് കാറിനുള്ളത്. ഈ നിറത്തിൽ ഇന്ത്യയിൽ ഒരേ ഒരു കാർ മാത്രമേ പോർഷെ വിപണിയിലെത്തിച്ചിരുന്നുള്ളൂ. അതാണ് ഇപ്പോൾ ഫഹദും നസ്രിയയും സ്വന്തതമാക്കിയത്. 2.65 കോടി രൂപയോളം ചെലവഴിച്ചാണ് ഈ കാർ നസ്രിയയും ഫഹദും സ്വന്തമാക്കിയത്.
Read more: ബെഡ് റൂമിൽ കയറാൻ സമ്മതിക്കില്ലെന്ന് നസ്രിയ തീർത്തു പറഞ്ഞു: ഫഹദ് ഫാസിൽ