scorecardresearch

നസ്രിയയുടെ കൈകോർത്ത് പിടിച്ച് ഫഹദ്; കല്യണവേദിയിൽ തിളങ്ങി താരദമ്പതികൾ

ബന്ധുവായ നൗറിന്റെയും നബീലിന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നസ്രിയയും ഫഹദും

Nazriya , Fahad

മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഏറ്റെടുക്കുന്ന കഥാപാത്രങ്ങളെയെല്ലാം പൂർണതയോടെ അവതരിപ്പിക്കുന്ന ഒരു മെച്ച്വേർഡ് അഭിനേതാവ് എന്ന രീതിയിൽ ഫഹദ് തന്റെ സ്ഥാനം ഉറപ്പിക്കുമ്പോൾ, അൽപം കുറുമ്പും കൊച്ചുവർത്തമാനങ്ങളുമൊക്കെയായി പാറിപറന്നു നടക്കുന്ന സ്വന്തം വീട്ടിലെ കുട്ടി എന്നൊരു ഇമേജാണ് മലയാളികളുടെ മനസ്സിൽ നസ്രിയയ്ക്ക്.

ഫഹദിന്റെയും നസ്രിയയുടെയും ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബന്ധുവായ നൗറിന്റെയും നബീലിന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഈ താരദമ്പതികൾ.

തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് നസ്രിയ ജീവിതത്തിലേക്ക് വന്നതാണെന്ന് പലയാവർത്തി ഫഹദ് പറഞ്ഞിട്ടുണ്ട്. തന്റെ നേട്ടങ്ങൾ എല്ലാം നസ്രിയ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണെന്നും നസ്രിയ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും താൻ ഒറ്റക്ക് ചെയ്യില്ലായിരുന്നു എന്നും ഫഹദ് പറയുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച സുദീർഘമായ കുറിപ്പിലാണ് ജീവിതത്തിലെ നസ്രിയയുടെ സ്വാധീനത്തെ കുറിച്ച് ഫഹദ് മനസ്സു തുറന്നത്.

“എന്റെ ചെറിയ നേട്ടങ്ങൾ പോലും ഞാൻ നസ്രിയയുടെ ഒപ്പം ജീവിതം പങ്കിടാൻ തുടങ്ങിയ ശേഷമാണ് ഉണ്ടായത്. ഇതൊന്നും ഞാൻ ഒറ്റക്ക് ചെയ്യിലായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. നസ്രിയക്ക് ഞങ്ങളുടെ കാര്യത്തിൽ ഉറപ്പ് തോന്നിയില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്താകുമെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു.”

ബാംഗ്ലൂർ ഡേയ്സ് ഷൂട്ടിങ് സമയത്ത് നസ്രിയയെ പ്രൊപ്പോസ് ചെയ്തതും ഫഹദ് കുറിപ്പിൽ പറഞ്ഞു. ഒരു മോതിരത്തോടൊപ്പം കത്തു നൽകിയെന്നും, നസ്രിയ അതിനു ഒരു കൃത്യമായ മറുപടി നൽകിയില്ലെന്നും ഫഹദ് കുറിച്ചു. ബാംഗ്ലൂർ ഡെയ്‌സിന്റെ സമയത്ത് മൂന്ന് സിനിമകൾ ഉണ്ടായിരുന്നെന്നും അതിനിടയിൽ നസ്രിയയോടൊപ്പം സമയം ചെലവഴിക്കുന്നതിന് ബാംഗ്ലൂർ ഡെയ്‌സിന്റെ സെറ്റിൽ എത്താൻ ആഗ്രഹിച്ചിരുന്നെന്നും ഫഹദ് കുറിപ്പിൽ പറഞ്ഞു.

“എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതിനാൽ നസ്രിയക്ക്​ ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ വേണ്ടെന്നു വെക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അത്തരം ചിന്തകളൊക്കെ എന്നെ അലട്ടിയിരുന്നപ്പോൾ നസ്രിയയുടെ മറുപടി ഇങ്ങനെയായിരുന്നു, “ഹലോ മെത്തേഡ് ആക്ടർ, നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം? ലളിതമായ ഒരൊറ്റ ജീവിതമേ നമുക്കുള്ളു. അത്​ സ്വന്തം ഇഷ്​ടത്തിന്​ ജീവിക്കുക”. ഞങ്ങൾ വിവാഹിതരായിട്ട് ഏ​ഴ്​ വർഷമായി. ഇപ്പോഴും ഞാൻ ടി.വിയുടെ റിമോട്ട് ബാത്ത് റൂമിൽ മറന്നു വയ്ക്കുമ്പോൾ ‘നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം?’ എന്ന ചോദ്യം നസ്രിയ ആവർത്തിക്കും. കഴിഞ്ഞ ഏഴു വർഷം എനിക്ക് ഞാൻ അർഹിക്കുന്നതിലും കൂടുതൽ ലഭിച്ചു. ഞങ്ങൾ ഒന്നിച്ചു ജോലി ചെയ്യുന്നു, പരസ്പരം പിന്തുണയ്ക്കുന്നു, ഒന്നിച്ചു നിൽക്കുന്നു.”

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Fahad fasil and nazriya at relatives wedding eve

Best of Express