ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി അ​മ​ൽ നീ​ര​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘വരത്തന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ദു​ബായി​യും വാ​ഗ​മ​ണും ആ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. ഇ​യ്യോ​ബി​ന്‍റെ പു​സ്‌ത​ക​ത്തി​ന് ശേ​ഷം അ​മ​ല്‍ നീ​ര​ദും ഫ​ഹ​ദ് ഫാ​സി​ലും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്രം വമ്പന്‍ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാണുന്നത്.

അ​മ​ല്‍​നീ​ര​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​എ​ന്‍​പി​യും ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ന​സ്രി​യ ന​സീം പ്രൊ​ഡ​ക്ഷ​ന്‍​സും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മ്മിച്ചി​രി​ക്കു​ന്ന​ത്. ചി​ത്രത്തി​ൽ ഫ​ഹ​ദ് ര​ണ്ട് വ്യ​ത്യ​സ്‌ത ഗെ​റ്റ​പ്പി​ലെ​ത്തു​ന്നു. ഐ​ശ്വ​ര്യ​ ല​ക്ഷ്‌മിയാ​ണ് നാ​യി​ക. മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന ബി​ലാ​ൽ 2 ആ​ണ് അ​മ​ൽ നീ​ര​ദി​ന്‍റെ അ​ടു​ത്ത പ്രൊ​ജ​ക്‌ട്. ആരാധകര്‍ കാത്തിരിക്കുന്ന ബിലാല്‍ 2വിന്റെ തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആര്‍ തന്നെയാണ്.

ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ നീരദ് തന്നെയാണ്. ബിഗ് ബിയിൽ കണ്ട ബിലാൽ ജോൺ കുരിശിങ്കലിനേക്കാൾ മാസായിരിക്കും ‘ബിലാൽ’ എന്ന കാര്യത്തിൽ സംശയം വേണ്ട. എന്തായാലും 2018ൽ തന്നെ ബിലാൽ സംഭവിക്കും. അത് സംവിധായകൻ നൽകുന്ന ഉറപ്പാണ്. ആദ്യ ഭാഗത്തിന്റെ സൗന്ദര്യം ഒട്ടും നഷ്‌ടപ്പെടുത്താത്ത ഒരു രണ്ടാം ഭാഗം – അതാണ് ‘ബിലാൽ’.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ