scorecardresearch

ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ ഇന്ത്യൻ താര ദമ്പതികളായി ഫഹദും നസ്രിയയും

ഇതാദ്യമായാണ് ഇന്ത്യൻ സിനിമയിൽ നിന്നുള്ള ഒരു താരദമ്പതികൾക്ക് യുഎഇയുടെ ഗോൾഡൻ വിസ ലഭിക്കുന്നത്

ഇതാദ്യമായാണ് ഇന്ത്യൻ സിനിമയിൽ നിന്നുള്ള ഒരു താരദമ്പതികൾക്ക് യുഎഇയുടെ ഗോൾഡൻ വിസ ലഭിക്കുന്നത്

author-image
Entertainment Desk
New Update
Fahad Faazil, Nazriya,

മലയാളത്തിന്റെ സ്വന്തം താരദമ്പതികളായ ഫഹദ് ഫാസിലിനും നസ്രിയ നാസിമിനും യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ഇതാദ്യമായാണ് ഇന്ത്യൻ സിനിമയിൽ നിന്നുള്ള ഒരു താരദമ്പതികൾക്ക് യുഎഇയുടെ ഗോൾഡൻ വിസ ലഭിക്കുന്നത്.

Advertisment

ദുബായിലെ പ്രശസ്ത സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആണ് ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും ഗോൾഡൻ വീസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് വിസ നൽകിയത്.

ഫഹദും നസ്രിയയും ദുബായിലെ ഇസിഎച്ച് ആസ്ഥാനത്തെത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ഗോൾഡൻ വിസ ഏറ്റുവാങ്ങി. ദുബായ് നൽകിയ അംഗീകാരത്തിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് ഇരുവരും നന്ദി അറിയിച്ചു.

വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്ക് യുഎഇ നൽകി വരുന്ന ആദരമാണ് ഗോൾഡൻ വിസ. മലയാള സിനിമാ മേഖലയിൽ നിന്ന് മമ്മൂട്ടിയ്ക്കും മോഹൻലാലിനുമാണ് ആദ്യമായി ഗോൾഡൻ വിസ ലഭിച്ചത്. പൃഥ്വിരാജ്, ദുൽഖർ, ടൊവിനോ തുടങ്ങിയ താരങ്ങൾക്കും അതിനു ശേഷം ഗോൾഡൻ വിസ ലഭിച്ചിരുന്നു.

Advertisment

Also Read: ‘ഷർട്ട് ധരിച്ചിരിക്കുന്നയാൾ ഇതിഹാസമാണ്’; മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവുമായി ഉണ്ണി മുകുന്ദൻ

Nazriya Fahadh Faasil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: