ഫഹദ് ഫാസിലും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘അതിരൻ’. പി എഫ് മാത്യൂസിന്റെ തിരക്കഥയിൽ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിലെ ലൊക്കേഷൻ ചിത്രങ്ങളും പോസ്റ്ററുകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. ‘ക്യൂട്ട് ജോഡി’ എന്നാണ് സമൂഹമാധ്യമങ്ങൾ ഫഹദിനെയും സായി പല്ലവിയേയും വിശേഷിപ്പിക്കുന്നത്. സെഞ്ച്വറി ഫിലിംസിന്റെ 125 മത് ചിത്രമാണ് ‘അതിരൻ’. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പോസ്റ്ററുകൾ അണിയറപ്രവർത്തകർ ഇന്നലെ റിലീസ് ചെയ്തിരുന്നു.

വിവേക് കഥയും സംവിധാനവും നിർ‌വഹിച്ചിരിക്കുന്ന ചിത്രത്തിന് പി.എഫ്. മാത്യൂസാണ് തിരക്കഥ എഴുതുന്നത്. അനു മൂത്തേടനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പി.എസ്. ജയഹരിയുടേതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ആണ് ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുക. ഒരിടവേളക്ക് ശേഷം സെഞ്ച്വറി ഇൻവെസ്റ്റ്മെന്റ് നിർമ്മാണ മേഖലയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘അതിരൻ’. അതുൽ കുൽക്കർണി, പ്രകാശ് രാജ്, രഞ്ജി പണിക്കർ, സുരഭി എന്നിവരും ചിത്രത്തിൽ‌ പ്രധാന കഥാപാത്രങ്ങളായി വരുന്നുണ്ട്. ഏപ്രിലിൽ വിഷു റിലീസ് ആയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Read more: മലയാളത്തിലേക്ക് മടങ്ങിയെത്തി സായ് പല്ലവി: ഫഹദ് ചിത്രം ‘അതിരൻ’ ഫസ്റ്റ് ലുക്ക്

‘പ്രേമം’, ‘കലി’ എന്നീ ചിത്രങ്ങൾക്കു ശേഷം സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും അതിരനുണ്ട്. ‘പ്രേമ’മെന്ന അരങ്ങേറ്റചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കവർന്ന നായികയാണ് സായ്. സായ് പല്ലവി അവതരിപ്പിച്ച മലർ മിസ് എന്ന കഥാപാത്രം ഇന്നും മലയാളി പ്രേക്ഷകർ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന ഒന്നാണ്. അതിനു ശേഷം ‘കലി’ എന്ന ദുൽഖർ ചിത്രത്തിലും എത്തിയ സായ് പല്ലവി പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറുകയായിരുന്നു.

ധനുഷിന്റെ നായികയായെത്തിയ ‘മാരി2’വാണ് ഏറ്റവുമൊടുവിൽ തിയേറ്ററുകളിലെത്തിയ സായ് പല്ലവി ചിത്രം. ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനരംഗത്തിലെ സായ് പല്ലവിയുടെ നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 32 കോടി വ്യൂസ് നേടി യൂട്യൂബ് ട്രെൻഡിംഗിലും ഗാനം റെക്കോർഡ് ഇട്ടിരുന്നു.

Read more: എല്ലാം കിസ്‌മത്താണ് മോനേ: പത്ത് വർഷം മുൻപത്തെ തോൽവിയുടെ കണക്കു തീർത്ത് സായ് പല്ലവി

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ