ഫഹദ് ഫാസിലും ബാബുരാജും പ്രധാന വേഷത്തിൽ എത്തുന്ന ദിലീഷ് പോത്തൻ ചിത്രം ‘ജോജി’ റിലീസിനൊരുങ്ങുകയാണ്. ഏപ്രിൽ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള രസകരമായൊരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. ഫഹദിനെ എടുത്തു നിൽക്കുന്ന ബാബുരാജിനെയാണ് ചിത്രത്തിൽ കാണാനാവുക. നടിയും സഹസംവിധായികയുമായ ഉണ്ണിമായ പ്രസാദ് ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. “സെറ്റിലെ മസിൽ പരിശോധന,” എന്ന ക്യാപ്ഷനോടെയാണ് ഉണ്ണിമായ ചിത്രം പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
ഒരു ക്രൈം ഡ്രാമയാണ് ജോജി. 2021 ഏപ്രിൽ 7ന് ആണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലറും ആമസോൺ റിലീസ് ചെയ്തിരുന്നു.
വില്യം ഷേക്സ്പിയറുടെ ജനപ്രിയ ട്രാജിക് നാടകമായ മാക്ബെത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിക്കുന്ന ചിത്രമാണ് ‘ജോജി’. ദിലീഷ് പോത്തൻ സംവിധാനം ചെയ്തു ശ്യാം പുഷ്കരൻ തിരക്കഥ രചിച്ച ചിത്രത്തിൽ ഫഹദ് ഫാസിൽ, ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ്, ബേസിൽ ജോസഫ്, സണ്ണി പി എൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ട്രാജിക് നാടകം മാക്ബെത്തിന്റെ സമകാലിക കാലഘട്ടത്തിൽ സജ്ജീകരിച്ചിരിക്കുന്ന മറ്റൊരു പതിപ്പാണ് ചിത്രം. ജോജിയും അവന്റെ ലോകത്തെയും കുറിച്ച് കാഴ്ച നൽകുന്ന രീതിയിലാണ് ട്രെയിലർ. സമ്പന്നനായ കർഷക കുടുംബത്തിലെ ഇളയ മകനും എൻജിനീയറിങ് ഡ്രോപ്പ് ഔട്ടും എന്നാൽ അതിസമ്പന്നനായ ഒരു എൻആർഐ ആവാൻ ആഗ്രഹിച്ച നടക്കുന്ന ജോജി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. കുടുംബത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തെ തുടർന്ന് തന്റെ പദ്ധതികൾ നടപ്പിലാക്കാൻ ജോജി തീരുമാനിക്കുന്നു.
Read more: Irul Movie Review: വിസ്മയിപ്പിച്ച് ഫഫാ, ഒപ്പമെത്തി ദർശനയും സൗബിനും; ‘ഇരുൾ’ റിവ്യൂ