നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം?; നസ്രിയ ആവർത്തിക്കുന്ന ചോദ്യത്തെ കുറിച്ച് ഫഹദ്

“ഞങ്ങൾ വിവാഹിതരായിട്ട് ഏ​ഴ്​ വർഷമായി. ഇപ്പോഴും ഞാൻ ടി.വിയുടെ റിമോട്ട് ബാത്ത് റൂമിൽ മറന്നു വയ്ക്കുമ്പോൾ നസ്രിയയുടെ ആ ചോദ്യം വരും.”

Fahad Faasil, MAALIK, malik release, malik ott release, fahad accident. fahad faasil age, nazriya, nazriya fahad

തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് നസ്രിയ ജീവിതത്തിലേക്ക് വന്നതാണെന്ന് പലയാവർത്തി ഫഹദ് പറഞ്ഞിട്ടുണ്ട്. തന്റെ നേട്ടങ്ങൾ എല്ലാം നസ്രിയ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണെന്നും നസ്രിയ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും താൻ ഒറ്റക്ക് ചെയ്യില്ലായിരുന്നു എന്നും ഫഹദ് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച സുദീർഘമായ കുറിപ്പിലാണ് ജീവിതത്തിലെ നസ്രിയയുടെ സ്വാധീനത്തെ കുറിച്ചും പുതിയ ഓടിടി റിലീസ് ചിത്രത്തെ കുറിച്ചും അടുത്തിടെ ഉണ്ടായ അപകടത്തെ കുറിച്ചുമെല്ലാം ഫഹദ് മനസ്സു തുറന്നത്.

“എന്റെ ചെറിയ നേട്ടങ്ങൾ പോലും ഞാൻ നസ്രിയയുടെ ഒപ്പം ജീവിതം പങ്കിടാൻ തുടങ്ങിയ ശേഷമാണ് ഉണ്ടായത്. ഇതൊന്നും ഞാൻ ഒറ്റക്ക് ചെയ്യിലായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. നസ്രിയക്ക് ഞങ്ങളുടെ കാര്യത്തിൽ ഉറപ്പ് തോന്നിയില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്താകുമെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു.”

ബാംഗ്ലൂർ ഡേയ്സ് ഷൂട്ടിങ് സമയത്ത് നസ്രിയയെ പ്രൊപ്പോസ് ചെയ്തതും ഫഹദ് കുറിപ്പിൽ പറഞ്ഞു. ഒരു മോതിരത്തോടൊപ്പം കത്തു നൽകിയെന്നും, നസ്രിയ അതിനു ഒരു കൃത്യമായ മറുപടി നൽകിയില്ലെന്നും ഫഹദ് കുറിച്ചു. ബാംഗ്ലൂർ ഡെയ്‌സിന്റെ സമയത്ത് മൂന്ന് സിനിമകൾ ഉണ്ടായിരുന്നെന്നും അതിനിടയിൽ നസ്രിയയോടൊപ്പം സമയം ചെലവഴിക്കുന്നതിന് ബാംഗ്ലൂർ ഡെയ്‌സിന്റെ സെറ്റിൽ എത്താൻ ആഗ്രഹിച്ചിരുന്നെന്നും ഫഹദ് കുറിപ്പിൽ പറഞ്ഞു.

“എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതിനാൽ നസ്രിയക്ക്​ ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ വേണ്ടെന്നു വെക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അത്തരം ചിന്തകളൊക്കെ എന്നെ അലട്ടിയിരുന്നപ്പോൾ നസ്രിയയുടെ മറുപടി ഇങ്ങനെയായിരുന്നു, “ഹലോ മെത്തേഡ് ആക്ടർ, നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം? ലളിതമായ ഒരൊറ്റ ജീവിതമേ നമുക്കുള്ളു. അത്​ സ്വന്തം ഇഷ്​ടത്തിന്​ ജീവിക്കുക”. ഞങ്ങൾ വിവാഹിതരായിട്ട് ഏ​ഴ്​ വർഷമായി. ഇപ്പോഴും ഞാൻ ടി.വിയുടെ റിമോട്ട് ബാത്ത് റൂമിൽ മറന്നു വയ്ക്കുമ്പോൾ ‘നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം?’ എന്ന ചോദ്യം നസ്രിയ ആവർത്തിക്കും. കഴിഞ്ഞ ഏഴു വർഷം എനിക്ക് ഞാൻ അർഹിക്കുന്നതിലും കൂടുതൽ ലഭിച്ചു. ഞങ്ങൾ ഒന്നിച്ചു ജോലി ചെയ്യുന്നു, പരസ്പരം പിന്തുണയ്ക്കുന്നു, ഒന്നിച്ചു നിൽക്കുന്നു.”

മൂക്കിലെ തുന്നൽപാടുകൾ, അതവിടെ കാണും; അപകടത്തെ കുറിച്ച് ഫഹദ്

‘പുതിയ ചിത്രമായ ‘മലയന്‍കുഞ്ഞിന്റെ’ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തില്‍ പറ്റിയ പരുക്കുകളില്‍ നിന്നും സുഖം പ്രാപിച്ചു വരികയായിരുന്നു ഞാന്‍. എന്റെ ലോക്ക്ഡൌണ്‍ കലണ്ടര്‍ അത് കൊണ്ട് തന്നെ മാര്‍ച്ച്‌ രണ്ടാം തീയതി മുതല്‍ ആരംഭിച്ചു. അപകടത്തില്‍ നിന്നും ഞാന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഉയരത്തില്‍ നിന്നും വീണ ഞാന്‍ മുഖംവന്നു തറയില്‍ അടിക്കുന്നതിനു മുന്‍പ്, കൈകള്‍ താഴെ കുത്തിയതാണ് അപകടത്തിന്റെ ആഘാതം കുറച്ചത്. സാധാരണ ഇത്രയും ഉയരത്തില്‍ നിന്നും വീഴുമ്പോള്‍, വീഴുന്നതിന്റെ ‘ട്രോമ’ കാരണം തന്നെ ആളുകള്‍ക്ക് കൈകുത്താന്‍ സാധിക്കില്ല. ഒരിക്കല്‍ കൂടി, ഭാഗ്യം അവിടെ എന്നെ തുണയ്ക്കുകയായിരുന്നു.”

മാലിക് ഓ ടി ടി റിലീസ്

ഫഹദ് നായകനായി അഭിനയിക്കുന്ന മഹേഷ്‌ നാരായണ്‍ ചിത്രം ‘മാലിക്’ ഓ ടി ടയില്‍ റിലീസ് ചെയ്യും എന്നും ഫഹദ് കുറിപ്പില്‍ പറയുന്നു.

‘ഓ ടി ടിയില്‍ റിലീസ് ചെയ്ത എന്റെ മറ്റു ചിത്രങ്ങള്‍ പോലെയല്ല, ‘മാലിക്’ ഒരു തിയേറ്റര്‍ അനുഭവം എന്ന രീതില്‍ തന്നെ ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ള ഒരു സിനിമയാണ്. തിയേറ്ററുകള്‍ തുറക്കുമ്പോള്‍ കാണിക്കാനായി നൂറു ശതമാനം റെഡി ആക്കപ്പെട്ടിരുന്ന സിനിമ. ഓ ടി ടി റിലീസ് എന്നത് ഞങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ കൂട്ടയില്‍ എടുത്ത ഒരു തീരുമാനമാണ്.’

‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിനുശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘മാലിക്കില്‍’ അൻപത്തിയഞ്ചുകാരൻ സുലൈമാൻ മാലിക് ആയി ഫഹദ് ഫാസിൽ എത്തുന്നു. 27 കോടിയോളം മുതൽ മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദിന്റെ വളരെ വ്യത്യസ്‌ത ലുക്കിലുള്ള മേക്കോവർ ശ്രദ്ധേയമായിരുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, സലിംകുമാർ, ഇന്ദ്രൻസ്‌, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. സനു ജോൺ വർഗീസ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. ‘ബാഹുബലി’ സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം സംവിധാനം ചെയ്യുന്നത്.

Read Here: യഥാർത്ഥ സംഭവകഥയുമായി ഫഹദിന്റെ ‘മാലിക്’

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Fahad faasil announces malik ott release recounts malayankunju accident marriage with nazriya

Next Story
അല്ലിമോളുടെ കഥയിലെ അച്ഛനും മകനും സംഭവിച്ചത്; വിശേഷങ്ങളുമായി പൃഥ്വിPrithviraj, Prithviraj daughter, ally mol, Prithviraj video, Prithviraj photos, Prithviraj maldives, Prithviraj maldives video, പൃഥ്വിരാജ്, Prithviraj family, Prithviraj films, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com