മലയാളികളുടെ പ്രിയ താര ദമ്പതികളാണ് നസ്രിയയും ഫഹദും. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ നസ്രിയ പങ്കുവയ്ക്കാറുണ്ട്. ‘ ലവ് ഹാസ് മെനി ഫ്‌ളേവേഴ്‌സ് എന്ന അടിക്കുറിപ്പോടെ നസ്രിയ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പരസ്പരം വഴക്കുകൂടുന്ന ഭാര്യാഭര്‍ത്താക്കന്മാരായിട്ടാണ് ഇരുവരും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ‘എന്തെങ്കിലും പറയാനുണ്ടോ’ എന്ന നസ്രിയയുടെ ചോദ്യത്തിനു ‘ഒന്നുമില്ല’ എന്ന ഫഹദിന്റെ മറുപടിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ‘സ്‌നേഹത്തിനു ഒട്ടേറെ രുചികളുണ്ട്’ എന്ന വരികള്‍ക്കാണ് വീഡിയോയില്‍ മുന്‍തൂക്കം നല്‍കുന്നത്.
‘ വെബ് സീരീസാണോ?’, ‘ ബാഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രം ഓര്‍മ്മ വരുന്നു’ എന്നിങ്ങനെ തുടങ്ങുന്ന അനവധി ആരാധക കമന്റുകളും പോസ്റ്റിനു താഴെ നിറഞ്ഞിട്ടുണ്ട്. ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാനും വീഡിയോയ്ക്കു താഴെ കമന്റു ചെയ്തിട്ടുണ്ട്. വീഡിയോയ്‌ക്കൊപ്പം ഒരു യൂട്യൂബ് ചാനലിന്റെ ലിങ്കും നസ്രിയ പങ്കുവച്ചു.
2014 ലാണ് നസ്രിയയും ഫഹദും വിവാഹിതരായത്. നസ്രിയയാണ് തന്റെ ഉയര്‍ച്ചകള്‍ക്കു കാരണമെന്ന് പല അഭിമുഖങ്ങളിലും ഫഹദ് പറയാറുണ്ട്. ബാഗ്ലൂര്‍ ഡെയ്‌സ്, ട്രാന്‍സ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ‘മലയന്‍ക്കുഞ്ഞ്’, ‘ ആഹാ സുന്ദരാ’ എന്നിവയാണ് ഇരുവരുടെയും അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.