പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷൻ നേടിയ ചിത്രമായ എസ്ര പുതിയ റെക്കോർഡിലേക്ക് അടുക്കുന്നു. 26 ദിവസം കൊണ്ട് 40.86 കോടിയാണ് ചിത്രം നേടിയത്. 50 കോടി ക്ലബ്ബിലേക്ക് എത്താൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് കൂടിയേ എസ്രയ്‌ക്ക് വേണ്ടൂ.

125 സ്‌ക്രീനുകളിലായി റിലീസ് ചെയ്‌ത എസ്ര ആദ്യ ദിവസം തന്നെ 2.65 കോടി നേടിയാണ് ഹിറ്റ് ലിസ്റ്റിൽ കയറിയത്. കേരളത്തിന് പുറത്ത് 157 കേന്ദ്രങ്ങളിലും ചിത്രം റിലീസ് ചെയ്‌തിരുന്നു. 26 ദിവസം കൊണ്ട് കേരളത്തിലും വിദേശത്തുമുള്ള റിലീസ് കേന്ദ്രങ്ങളില്‍ നിന്നായി നേടിയ കളക്‌ഷൻ 40.86 കോടി രൂപ. എസ്രയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അണിയറ പ്രവർത്തകർ ഇക്കാര്യം വ്യക്തമാക്കിയത്.
Prithviraj, Ezra, malayalam films, ezra boxoffice collection, ezra, prithviraj, priya anand

പൃഥ്വിരാജിനെ കൂടാതെ പ്രിയാ ആനന്ദ്, ടൊവിനോ തോമസ്, സുജിത് ശങ്കര്‍ എന്നിവരും എസ്രയിൽ അഭിനയിച്ചിട്ടുണ്ട്. ജെയ് കെ. രചനയും സംവിധാനവും ചെയ്‌ത ചിത്രം ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം നിർവഹിച്ചത്. മുകേഷ് ആര്‍.മേത്ത, സി.വി.സാരഥി, എ.വി.അനൂപ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ഉക്രെയ്നില്‍ ആദ്യമായി റിലീസ് ചെയ്‌ത മലയാള ചിത്രവും എസ്രയായിരുന്നു.

ഇനിയും വൻ കളക്‌ഷൻ നേടിയാൽ 50 കോടി ക്ലബ്ബിലെത്തുന്ന പൃഥ്വിരാജിന്റെ രണ്ടാമത്തെ ചിത്രമായിരിക്കും എസ്ര. മോഹൻലാൽ നായകനായ പുലിമുരുകനാണ് മലയാളത്തിൽ ഇതുവരെ മികച്ച ഓപ്പണിങ് കളക്ഷന്‍ നേടിയ സിനിമ. 4.6 കോടിയാണ് പുലിമുരുകന്‍ റിലീസ് ദിവസം നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ