Latest News

Vijay Bigil Movie: വിജയ്‌യുടെ ബിഗിൽ വെളളിയാഴ്ച തിയേറ്ററുകളിലേക്ക്, വിതരണാവകാശം വിറ്റത് 80 കോടി രൂപയ്ക്ക്

Vijay Bigil Movie: വെളളിയാഴ്ച (ഒക്ടോബർ 27) റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞിട്ടുണ്ട്

vijay, bigil, nayanthara, ie malayalam

Vijay Bigil Movie: വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരിക്കും ‘ബിഗിൽ’ എന്നാണ് വിതരണക്കാരുടെ പ്രതീക്ഷ. ‘ബിഗിൽ’ സിനിമയുടെ തിയേറ്റർ വിതരണാവകാശം 80 കോടി രൂപയ്ക്കാണ് സ്ക്രീൻ സീൻ മീഡിയ എന്റർടെയ്ൻമെന്റ് വാങ്ങിയത്. വിതരണാവകാശം സ്വന്തമാക്കുന്നതിനായി മുൻനിര ടീമുകളായ മൂന്നു നാലു പേർ മത്സരിച്ചുവെന്നാണ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. വിജയ്‌യുടെ അവസാനത്തെ രണ്ടു ചിത്രങ്ങളായ ‘മെർസൽ’, ‘സർക്കാർ’ എന്നിവയെക്കാൾ കളക്ഷനിൽ മുന്നിട്ടു നിൽക്കുന്നതായിരിക്കും ‘ബിഗിൽ’ എന്നാണ് കരുതുന്നത്.

വെളളിയാഴ്ച (ഒക്ടോബർ 27) റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞിട്ടുണ്ട്. വെളളിയാഴ്ചയ്ക്കു പുറമേ അടുത്ത മൂന്നു ദിവസത്തേക്കുളള ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞതായാണ് നിർമാതാവ് ജി.ധനഞ്ജയൻ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. തമിഴ്നാട്ടിൽ 600 സ്ക്രീനുകളിലാണ് ‘ബിഗിൽ’ പ്രദർശിപ്പിക്കുക. മഴയത്തും ടിക്കറ്റിനായി മണിക്കൂറുകൾ കാത്തുനിന്ന വിജയ് ആരാധകരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
Vijay Bigil Movie: ദീപാവലി ആഘോഷമാക്കാൻ വിജയ്‌യുടെ ബിഗിൽ എത്തും, ചിത്രങ്ങൾ

രണ്ടു മണിക്കൂറും 59 മിനിറ്റും ദൈർഘ്യമുളള ‘ബിഗിൽ’ സിനിമ വിജയ് ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

‘ബിഗിൽ’ സിനിമയുടെ ട്രെയിലർ ഒക്ടോബർ 12 നാണ് റിലീസ് ചെയ്തത്. വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യൽ മീഡിയയിലും വൻ വരവേൽപാണ് ലഭിച്ചത്. 24 മണിക്കൂറിനുളളിൽ 10 ലക്ഷം പേരാണ് ട്രെയിലർ കണ്ടത്. ഏറ്റവും കൂടുതൽ പേർ ലൈക്ക് ചെയ്ത (1.9 മില്യൻ) ഇന്ത്യൻ സിനിമ ട്രെയിലർ എന്ന റെക്കോർഡ് ഷാരൂഖ് ഖാന്റെ ‘സീറോ’ സിനിമയ്ക്കാണ്. ഈ റെക്കോർഡാണ് വിജയ്‌യുടെ ‘ബിഗിൽ’ മറികടന്നത്. യൂട്യൂബിൽ ഏറ്റവും കൂടുതൽ പേർ ലൈക്ക് ചെയ്ത ഇന്ത്യൻ സിനിമ ട്രെയിലർ എന്ന റെക്കോർഡാണ് ‘ബിഗിൽ’ സ്വന്തം പേരിലാക്കിയത്. അതിവേഗം 20 ലക്ഷം ലൈക്കുകൾ സ്വന്തമാക്കുന്ന ഇന്ത്യൻ സിനിമ ട്രെയിലറെന്ന നേട്ടവും ‘ബിഗിൽ’ നേടിയെടുത്തു.


ഹിറ്റ് ചിത്രങ്ങളായ തെറിക്കും മെര്‍സലിനും ശേഷം വിജയ്‌യും ആറ്റ്‌ലിയും ഒരുമിക്കുന്ന ചിത്രമാണ് ‘ബിഗിൽ’. സ്‌പോർട്സ് സിനിമയാണ് ബിഗിൽ. നയന്‍താരയാണ് ചിത്രത്തിലെ നായിക. ബിഗിലെന്നും മൈക്കിളെന്നുമാണ് വിജയ്‌യുടെ കഥാപാത്രത്തിന്റെ പേര്. വിവേക്, പരിയേറും പെരുമാള്‍ ഫെയിം കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. എജിഎസ് എന്റര്‍ടെയ്‌മെന്റാണ് നിര്‍മ്മാണം. എ.ആർ.റഹ്മാനാണ് സംഗീതം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Exhibitors hope bigil is vijays biggest hit

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com