/indian-express-malayalam/media/media_files/uploads/2023/08/DQ-1.jpg)
Everyday every film is a learning experience, says Dulquer Salmaan
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'കിംഗ് ഓഫ് കൊത്ത' തിയേറ്ററില്‍ ആദ്യ വാരത്തെ വിധി കാത്തിരിക്കുകയാണ്. റിലീസ് ദിവസം തന്നെ സമ്മിശ്ര പ്രതികരണങ്ങള്‍ നേരിടേണ്ടി വന്ന ചിത്രത്തെ സംബന്ധിച്ച് ഈ ആഴ്ച അവസാനം നിര്‍ണ്ണായകമാണ്. ചിത്രം തിയേറ്ററില്‍ ഭാഗ്യം തേടുന്ന വേളയില്‍ നായകനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചു
'നിങ്ങള്‍ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഓരോ ദിവസവും, ഓരോ സിനിമയും ഓരോ പാഠങ്ങളാണ്. അതിലൂടെയാണ് നിങ്ങൾ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. ഇതിനായി ഞങ്ങളുടെ ഓരോ പ്രേക്ഷകർക്കും നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു…'
ഈ വർഷത്തെ ഓണം റിലീസുകളിൽ ഏറ്റവും ഹൈപ്പുള്ള ചിത്രമാണ് ദുൽഖർ സൽമാൻ നായകനാകുന്ന 'കിംഗ് ഓഫ് കൊത്ത.' സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് 'കിംഗ് ഓഫ് കൊത്ത' സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തി.
സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യ ദിനം 'കിംഗ് ഓഫ് കൊത്ത'യ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഓണക്കാലത്ത് റിലീസ് ചെയ്ത ചിത്രം ബോക്സോഫീസിനു വലിയ പ്രതീക്ഷകളാണ് നൽകിയിട്ടുള്ളത്. ആ പ്രതീക്ഷയ്‌ക്കൊപ്പം വളരാൻ 'കൊത്ത'യ്ക്കാവുമോ എന്ന് കാത്തിരുന്ന് കാണാം.
ചിത്രം റിലീസായതിനോടൊപ്പം തന്നെ അതിന്റെ ഓ ടി ടി റിലീസ് സംബന്ധിച്ച വിവരങ്ങളും അന്വേഷിക്കുകയാണ് സിനിമാ പ്രേമികൾ. അതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇത് വരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, എങ്കിലും ഡിസ്നി ഹോട്ട്സ്റ്റാർ ആണ് 'കിംഗ് ഓഫ് കൊത്ത'യുടെ ഓ ടി ടി അവകാശം നേടിയത് എന്ന് സിനിമയുടെ ഓപ്പണിങ് ടൈറ്റിലിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ചിത്രം ഹോട്ട്സ്റ്റാറിൽ എന്ന് റിലീസ് ചെയ്യും എന്നുള്ളതിന്റെ വിവരങ്ങളും പുറത്തു വന്നിട്ടില്ല.
സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ അഭിനയിക്കുന്നു. 'കിംഗ് ഓഫ് കൊത്ത'യുടെ ഛായാഗ്രഹണം നിമിഷ് രവിയാണ്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം രാജശേഖർ, സ്ക്രിപ്റ്റ് അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, എഡിറ്റർ ശ്യാം ശശിധരൻ, കൊറിയോഗ്രാഫി ഷെറീഫ്, വി എഫ് എക്സ് എഗ്ഗ് വൈറ്റ്, മേക്കപ്പ് റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, മ്യൂസിക് സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.