Latest News
തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ എത്തി
ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയില്‍ 15 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട, നിര്‍ണായക തീരുമാനവുമായി അമേരിക്ക
രാജ്യത്ത് 3.42 ലക്ഷം പുതിയ കേസുകള്‍, 4000 മരണം

ജയിംസ് ബോണ്ടിന്റെ ആദ്യ നായിക ഇനി അഭ്രപാളിയിലെ ഓർമ്മചിത്രം

ഒരു കാലത്ത് ഹോളിവുഡ് ലോകത്ത് ശക്തമായ സ്ത്രീ സാന്നിദ്ധ്യമാകാൻ യൂനിസിന് സാധിച്ചു

James Bond,Film,Sean Connery, eunis gayson

ന്യൂ​യോ​ർ​ക്ക്: ജയിംസ് ബോണ്ട് സീരീസിലെ ആദ്യ ചിത്രം ഡോക്ടർ നോയിലെ പ്രധാന സ്ത്രീ കഥാപാത്രമായിരുന്ന യൂനിസ് ഗെയ്‌സൺ അന്തരിച്ചു. 90 വയസായിരുന്നു. 1962 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജയിംസ് ബോണ്ടിനൊപ്പം എത്തിയ ഗെയ്‌സൺ “ജയിംസ് ബോണ്ട് ഗേൾ” എന്നാണ് അറിയപ്പെട്ടിരുന്നത്.

“ഡോ​ക്ട​ർ നോ’​യി​ൽ സി​ൽ​വി​യ ട്ര​ഞ്ചാ​യി വേ​ഷ​മി​ട്ടു. ബോ​ണ്ടി​നെ അ​വ​ത​രി​പ്പി​ച്ച സീ​ൻ കോ​ണ​റി​ക്കൊ​പ്പം ചി​ത്ര​ത്തി​ൽ ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന സ്ത്രീ ​ക​ഥാ​പാ​ത്ര​മാ​യിരുന്നു. 1948ൽ ​പു​റ​ത്തി​റ​ങ്ങി​യ മൈ ​ബ്ര​ദ​ർ ജോ​നാ​ഥാ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെയാണ്  യു​നി​സ് ഗെ​യ്സ​ൺ അഭ്രപാളിയിൽ അരങ്ങേറ്റം കുറിച്ചത്.

പിന്നീടങ്ങോട്ട് ഹോളിവുഡിൽ ശക്തമായ സാന്നിദ്ധ്യമാകാൻ അവർക്ക് സാധിച്ചു. ഡോക്ടർ നോയ്ക്ക് പിന്നാലെ  1963ൽ ​പു​റ​ത്തി​റ​ങ്ങി​യ ര​ണ്ടാ​മ​ത്തെ ബോ​ണ്ട് ചി​ത്രം “ഫ്രം ​റ​ഷ്യ വി​ത്ത് ല​വി​ലും” യൂനിസ് ഗെയ്‌സൺ തന്നെയായിരുന്നു ബോ​ണ്ടി​ന്‍റെ കാ​മു​കി​യാ​യി വേ​ഷ​മി​ട്ടത്.

ഡാ​ൻ​സ് ഹാ​ൾ, മി​സ് റോ​ബി​ൻ ഹു​ഡ്, ഹ​ലോ ല​ണ്ട​ൻ, കൗ​ണ്ട് ഓ​ഫ് ട്വ​ൽ​വ് തു​ട​ങ്ങി​യവ യൂനിസ് ഗെയ്‌സൻ പ്രേക്ഷക ശ്ര​ദ്ധേ​യ ചി​ത്ര​ങ്ങ​ളാ​ണ്. ദ ​സെ​യ്ന്‍റ്, ദി ​അ​വ​ഞ്ചേ​ഴ്സ് തു​ട​ങ്ങി​യ ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ലും ഇവർ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

1928ൽ ​സ​റേ​യി​ലാ​ണ് ഗെയ്‌സന്റെ ജ​നനം. 1953ൽ ​ലീ​ഗ് വാ​ൻ​സി​നെ വി​വാ​ഹം ക​ഴി​ച്ച യൂനിസ് നാല് വർഷത്തെ ദാമ്പത്യം 1957 ൽ അവസാനിപ്പിച്ചു.  പി​ന്നീ​ട് ബ്ര​യാ​ൻ ജാ​ക്സ​ണെ വി​വാ​ഹം ക​ഴി​ച്ചെ​ങ്കി​ലും 1977ൽ ഈ ​ബ​ന്ധവും വേർപ്പെടുത്തി. പിൽക്കാലത്ത് ഏകാന്ത വാസമായിരുന്നു ഈ ഹോളിവുഡ് നായിക നയിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Eunice gayson the first bond girl dies aged

Next Story
ഒരു സ്ത്രീയുടെ ജീവിതത്തില്‍ പുരുഷന്‍ എവിടെയാണ്?: സനലിന്റെ സിനിമ പറയുന്നുSanal Kumar Sasidharan
The moderation of comments is automated and not cleared manually by malayalam.indianexpress.com