Latest News

ആദ്യം കണ്ടപ്പോൾ അമ്പരന്നു പോയി, 58 കിലോ ഭാരമുള്ള ഗൗൺ അണിഞ്ഞതിനെക്കുറിച്ച് എസ്തർ; ചിത്രങ്ങൾ

44 കിലോ ശരീരഭാരമുള്ള എസ്തർ ഷൂട്ടിനായി അണിഞ്ഞ ഗൗണിന്റെ ഭാരം 58 കിലോ

Esther Anil, Esther Anil photos, Esther Anil latest films, എസ്തർ അനിൽ, എസ്തർ അനിൽ ചിത്രങ്ങൾ

ബാലതാരമായി എത്തി സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് എസ്തർ അനിൽ. ദൃശ്യം 2 വിലെ മോഹൻലാലിന്റെ മകളായിട്ടുളള എസ്തറിന്റെ മികവുറ്റ അഭിനയം ആരാധകർക്കിടയിൽ താരത്തിന് വലിയ കയ്യടിയാണ് നേടിക്കൊടുത്തത്. സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, രസകരമായൊരു​ ഫൊട്ടോഷൂട്ടിന്റെ വിശേഷം പങ്കുവയ്ക്കുകയാണ് എസ്തർ. തന്നേക്കാൾ ഭാരമുള്ള ഗൗൺ അണിഞ്ഞ് നടത്തിയ ഫൊട്ടോഷൂട്ടിനെ കുറിച്ചാണ് എസ്തർ പറയുന്നത്. 44 കിലോ മാത്രം ശരീരഭാരമുള്ള എസ്തർ ഷൂട്ടിനായി അണിഞ്ഞ ഗൗണിന്റെ ഭാരം 58 കിലോ. മനോഹരമായ ഡിസൈനിലുള്ള ഗൗൺ ആദ്യം കണ്ടപ്പോൾ അമ്പരന്നു പോയെന്നും 30 ദിവസമാണ് ഇത് നിർമ്മിക്കാൻ ഡിസൈനേഴ്സ് എടുത്തത് എന്നറിഞ്ഞപ്പോൾ അതിശയിച്ചു പോയെന്നും എസ്തർ പറയുന്നു.

ഹോട്ട് കൗച്ചർ കസ്റ്റം ഡിസൈനിലാണ് ഈ പർപ്പിൾ പിങ്ക് ഗൗൺ ഒരുക്കിയിരിക്കുന്നത്. 1000 മീറ്റർ മെറ്റീരിയലാണ് ഗൗണിനായി ഉപയോഗിച്ചിരിക്കുന്നത്.

വിവിധ ഭാഷകളിലായി ഇതിനോടകം 30 ഓളം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു. ഒരു നാൾ വരും, കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ദൃശ്യം 1, ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്. ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ എസ്തർ നായികയായും മാറി. സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’ ഇനി വരാനിരിക്കുന്ന എസ്തറിന്റെ ചിത്രങ്ങൾ.

Read more: സാരിയിൽ വീഴുന്ന ഞാൻ, ഒന്നല്ല രണ്ടുതവണ; ഫൊട്ടോഷൂട്ട് അബദ്ധങ്ങൾ പങ്കുവച്ച് എസ്തർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Esther anil wearing purple pink colour

Next Story
തങ്കകൊലുസുമാർക്കൊപ്പം പിറന്നാൾ ആഘോഷിച്ച് സാന്ദ്ര തോമസ്; ചിത്രങ്ങൾSandra Thomas, Sandra Thomas birthday, Sandra Thomas age, Sandra Thomas sister, Sandra Thomas photos, Thankakolusu birthday, Sandra Thomas family, Sandra Thomas daughters, Thankakolusu, തങ്കകൊലുസ്, സാന്ദ്ര തോമസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com