ഇതാര് എസ്തറോ; ശ്രദ്ധനേടി പുതിയ ചിത്രങ്ങൾ

പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവക്കുകയാണ് എസ്തർ

Esther Anil, Esther Anil photos, Esther Anil latest films, എസ്തർ അനിൽ, എസ്തർ അനിൽ ചിത്രങ്ങൾ

നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചുവെങ്കിലും ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായിട്ടാണ് എസ്തർ അഭിനയിച്ചത്. ‘ദൃശ്യം 2’ വിലെ പ്രകടനത്തിനും താരത്തിന് ഒരുപാട് പ്രശംസ ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ എസ്തർ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവക്കുകയാണ് എസ്തർ. ദാവണിയിൽ സുന്ദരിയായാണ് എസ്തറിനെ പുതിയ ചിത്രങ്ങളിൽ കാണാനാകുക. ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Also read: ഈ ചിത്രത്തിലെ യുവതാരങ്ങളെ മനസ്സിലായോ?

കഴിഞ്ഞ ദിവസം തന്നെക്കാൾ ഭാരമുള്ള ഗൗൺ ധരിച്ചുകൊണ്ടുള്ള ഫൊട്ടോഷൂട്ട് ചിത്രങ്ങൾ എസ്തർ പങ്കുവച്ചിരുന്നു. 44 കിലോ മാത്രം ശരീരഭാരമുള്ള എസ്തർ ഷൂട്ടിനായി അണിഞ്ഞ ഗൗണിന്റെ ഭാരം 58 കിലോ ആയിരുന്നു. മനോഹരമായ ഡിസൈനിലുള്ള ഗൗൺ ആദ്യം കണ്ടപ്പോൾ അമ്പരന്നു പോയെന്നും 30 ദിവസമാണ് ഇത് നിർമ്മിക്കാൻ ഡിസൈനേഴ്സ് എടുത്തത് എന്നറിഞ്ഞപ്പോൾ അതിശയിച്ചു പോയെന്നും പറഞ്ഞു കൊണ്ടായിരുന്നു എസ്തറിന്റെ പോസ്റ്റ്.

ഹോട്ട് കൗച്ചർ കസ്റ്റം ഡിസൈനിലാണ് ഈ പർപ്പിൾ പിങ്ക് ഗൗൺ ഒരുക്കിയിരിക്കുന്നത്. 1000 മീറ്റർ മെറ്റീരിയലാണ് ഗൗണിനായി ഉപയോഗിച്ചിരിക്കുന്നത്.

വിവിധ ഭാഷകളിലായി ഇതിനോടകം 30 ഓളം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു. ഒരു നാൾ വരും, കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ദൃശ്യം 1, ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്. ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ എസ്തർ നായികയായും മാറി. സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’ ഇനി വരാനിരിക്കുന്ന എസ്തറിന്റെ ചിത്രങ്ങൾ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Esther anil wearing dhawani new photos instagram post

Next Story
26-ാമത് ഐഎഫ്എഫ്കെ ഡിസംബർ 10 മുതൽ 17 വരെ തിരുവനന്തപുരത്ത്iffk 2020, iffk 2020 date, iffk, international film festival kerala 2020
The moderation of comments is automated and not cleared manually by malayalam.indianexpress.com