Latest News
കോവിഡ്: എ, ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍
സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
പെഗാസസ് അവസാനിക്കുന്നില്ല; അനില്‍ അംബാനിയും അലോക് വര്‍മയും നിരീക്ഷണപ്പട്ടികയില്‍
കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
രാജ്യത്ത് 35,342 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.36 ശതമാനം

എന്നെ ഏറ്റവുമധികം ശല്യപ്പെടുത്തിയ ആൾ, എന്നിട്ടും എന്റെ ഫേവറേറ്റ്; മോഹൻലാലിനെ കുറിച്ച് എസ്തർ

എന്ത് സംഭവിച്ചാലും എന്നെ കളിയാക്കാൻ എന്തെങ്കിലും ഒരു കാരണം അദ്ദേഹം കണ്ടെത്തും, മീനയും അൻസിബയും അദ്ദേഹത്തിന്റെ ടീമിൽ ചേരും

esther anil, എസ്തർ അനിൽ, Drishyam 2, ദൃശ്യം 2, Mohanlal, മോഹൻലാൽ, child artist esther, ബാലതാരം എസ്തർ, drishyam, Drishyam 2, Drishyam 2 trailer, Drishyam, Drishyam trailer, mohanlal, mohanlal Drishyam 2, mohanlal new movie, Drishyam sequel, Drishyam 2 release, Drishyam 2 review, Drishyam 2 rating, Drishyam 2 full movie online, indian express malayalam, ie malayalam

നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചുവെങ്കിലും ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായിട്ടാണ് എസ്തർ അഭിനയിച്ചത്. ‘ദൃശ്യം 2’ വിലും അനുമോളായി എസ്തർ തന്നെയാണ് എത്തിയത്. ദൃശ്യം 2 പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമ്പോൾ ചിത്രത്തിന്റെ സെറ്റിലെ വിശേഷങ്ങളാണ് എസ്തർ പങ്കുവയ്ക്കുന്നത്, പ്രത്യേകിച്ച് ജോർജുകുട്ടി എന്ന മോഹൻലാലിനെ കുറിച്ച്.

Read More: സാരിയിൽ സ്റ്റൈലിഷായി എസ്തർ, ചിത്രങ്ങൾ

“സെറ്റിൽ എന്നെ ഏറ്റവും കൂടുതൽ ശല്യപ്പെടുത്തിയിരുന്ന ആൾ തന്നെയായിരുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ട ആളും. ദൃശ്യം 2ന്റെ ചിത്രീകരണം ആരംഭിച്ചപ്പോൾ ചെയ്തു തീർക്കാനുള്ള അസൈൻമെന്റുകളെ കുറിച്ചും എഴുതാനിരിക്കുന്ന പരീക്ഷകളെ കുറിച്ചുമൊക്കെ ആലോചിച്ച് വിഷമിച്ചും ആശങ്കപ്പെട്ടുമാണ് ഞാൻ എന്നും സെറ്റിലെത്തിയിരുന്നത്. എന്നാൽ മനോഹരമായൊരു പുഞ്ചിരിയോടെ ശുഭദിനം നേർന്നുകൊണ്ട് ഈ മനുഷ്യൻ അടുത്തുവരും. ഒരിക്കൽ മാത്രമല്ല, എല്ലാ ദിവസവും. എന്റെ ദിവസത്തെ പ്രകാശപൂരിതമാക്കാൻ അത് ധാരാളമായിരുന്നു. എന്ത് സംഭവിച്ചാലും എന്നെ കളിയാക്കാൻ എന്തെങ്കിലും ഒരു കാരണം അദ്ദേഹം കണ്ടെത്തും, മീനയും അൻസിബയും അദ്ദേഹത്തിന്റെ ടീമിൽ ചേരും. പക്ഷെ എന്തുകൊണ്ട്? എന്തുകൊണ്ടായിരുന്നു എന്നെമാത്രം എപ്പോഴും നിങ്ങൾ ലക്ഷ്യമിട്ടിരുന്നത്. തമാശകൾക്കപ്പുറം ദൃശ്യം 2ന്റെ ചിത്രീകരണ സമയം ഞങ്ങൾക്കൊക്കെ ഏറ്റവും മനോഹരങ്ങളായ ദിവസങ്ങളായിരുന്നു. കൂടെ പ്രവർത്തിക്കാൻ ഏറ്റവും മനോഹരവും, സന്തോഷവാനും തമാശക്കാരനുമായ ഒരാളായതിൽ ഒരുപാട് നന്ദി ലാലങ്കിൾ. ഒത്തിരി സ്നേഹം,” എന്നാണ് എസ്തർ കുറിച്ചത്. മോഹൻലാലിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും എസ്തർ പങ്കുവച്ചു.

 

View this post on Instagram

 

A post shared by Esther Anil (@_estheranil)

ചിത്രത്തിന്റെ ആദ്യ ഭാഗത്ത് സ്വതസിദ്ധമായ അഭിനയം കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്ത നടിയാണ് എസ്തര്‍ അനില്‍. അനുമോള്‍ എന്ന കഥാപാത്രത്തെയാണ് എസ്തര്‍ അവതരിപ്പിച്ചത്. മോഹൻലാലിന്റെ ‘ഒരു നാൾ വരും’ എന്ന ചിത്രത്തിലെ എസ്തറിന്റെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിൽ മോഹൻലാലിന്റെയും സമീറ റെഡ്ഢിയുടെയും മകളായിട്ടാണ് അഭിനയിച്ചത്. അതിനുശേഷം കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ എസ്തർ നായികയായും മാറി.

വിവിധ ഭാഷകളിലായി ഇതിനോടകം 30 ഓളം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു. സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’ ആണ് വരാനിരിക്കുന്ന എസ്തറിന്റെ ചിത്രം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Esther anil shares experience with mohanlal in drishyam 2

Next Story
മമ്മൂട്ടി ചിത്രത്തിന് ക്ലാപ്പടിച്ച് നസ്രിയയും ജോതിർമയിയുംMammootty, Bhishma Parvam, Nazriya, നസ്രിയ, Nazriya Nazeem, നസ്രിയ നസീം, Jyothirmayi, Amal Neerad, Jyothirmayi Amal Neerad photo, ജ്യോതിർമയി, അമൽനീരദ്, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com