Latest News

സാരിയിൽ വീഴുന്ന ഞാൻ, ഒന്നല്ല രണ്ടുതവണ; ഫൊട്ടോഷൂട്ട് അബദ്ധങ്ങൾ പങ്കുവച്ച് എസ്തർ

ഇതിൽനിന്നെല്ലാം നിങ്ങൾക്കെന്താണ് മനസിലാവുന്നത്?. സത്യത്തിൽ എന്നെക്കൊണ്ട് ഈ വസ്ത്രങ്ങളൊന്നും മാനേജ് ചെയ്യാൻ പറ്റില്ല

esther anil, ie malayalam

ബാലതാരമായിട്ടാണ് തുടങ്കമെങ്കിലും സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ മലയാള സിനിമയിലെ യുവനടിമാരുടെ മുൻനിരയിൽ എസ്തർ അനിലുമുണ്ട്. ദൃശ്യം 2 വിലെ മോഹൻലാലിന്റെ മകളായിട്ടുളള എസ്തറിന്റെ മികവുറ്റ അഭിനയം ആരാധകർക്കിടയിൽ താരത്തിന് വലിയ കയ്യടിയാണ് നേടിക്കൊടുത്തത്. സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇടയ്ക്കിടെ പങ്കു വയ്ക്കാറുണ്ട്.

Read More: സാരിയിൽ സ്റ്റൈലിഷായി എസ്തർ, ചിത്രങ്ങൾ

ഫൊട്ടോഷൂട്ടിനിടെ തനിക്ക് പറ്റിയ അബദ്ധങ്ങളെക്കുറിച്ച് വീഡിയോ സഹിതമുളള കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് എസ്തർ. എന്റെ അവസാനത്തെ ഫോട്ടോഷൂട്ടില്‍ നിന്ന് എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. ”അവസാമായപ്പോൾ ശരിക്കും ഞാൻ തളര്‍ന്നിരുന്നു (സത്യത്തില്‍ തുടക്കത്തില്‍ തന്നെ). ഷൂസ് ധരിച്ച് ചില്‍ ചെയ്യുന്ന ഞാൻ. സാരിയിൽ വീഴുന്ന ഞാൻ, ഒന്നല്ല രണ്ടുതവണ, ലെഹങ്കയിലും വീഴുന്ന ഞാൻ. ഇതിൽനിന്നെല്ലാം നിങ്ങൾക്കെന്താണ് മനസിലാവുന്നത്?. സത്യത്തിൽ എന്നെക്കൊണ്ട് ഈ വസ്ത്രങ്ങളൊന്നും മാനേജ് ചെയ്യാൻ പറ്റില്ല,” ഇതായിരുന്നു എസ്തർ എഴുതിയത്.

ഒരു നാൾ വരും, കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ് തുടങ്ങിയ ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്. ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ എസ്തർ നായികയായും മാറി.

വിവിധ ഭാഷകളിലായി ഇതിനോടകം 30 ഓളം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു. സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’, ‘ദൃശ്യം 2’ ഇനി വരാനിരിക്കുന്ന എസ്തറിന്റെ ചിത്രങ്ങൾ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Esther anil photoshoot video and photos496208

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com