ബാലതാരമായി എത്തി സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് എസ്തർ അനിൽ. ദൃശ്യം 2 വിലെ മോഹൻലാലിന്റെ മകളായിട്ടുളള എസ്തറിന്റെ മികവുറ്റ അഭിനയം ആരാധകർക്കിടയിൽ താരത്തിന് വലിയ കയ്യടിയാണ് നേടിക്കൊടുത്തത്. സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.
Read more: ബ്ലാക്കണിഞ്ഞ് കുടുംബസമേതം ദിലീപ്; ചിത്രവുമായി മീനാക്ഷി
ഇപ്പോഴിതാ, എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കുഞ്ഞുടുപ്പ് അണിഞ്ഞ് സുന്ദരിയായാണ് എസ്തർ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. എസ്തർ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
വിവിധ ഭാഷകളിലായി ഇതിനോടകം 30 ഓളം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു. ഒരു നാൾ വരും, കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ദൃശ്യം 1, ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്. ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ എസ്തർ നായികയായും മാറി. സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’ ഇനി വരാനിരിക്കുന്ന എസ്തറിന്റെ ചിത്രങ്ങൾ.
Read more: സാരിയിൽ വീഴുന്ന ഞാൻ, ഒന്നല്ല രണ്ടുതവണ; ഫൊട്ടോഷൂട്ട് അബദ്ധങ്ങൾ പങ്കുവച്ച് എസ്തർ