scorecardresearch
Latest News

സൂര്യൻ തന്ന ഫിൽട്ടറുകൾ; ചിത്രങ്ങളുമായി എസ്തർ

പുതിയ ചിത്രങ്ങളുമായി എസ്തർ അനിൽ

സൂര്യൻ തന്ന ഫിൽട്ടറുകൾ; ചിത്രങ്ങളുമായി എസ്തർ

ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ താരമാണ് എസ്തർ അനിൽ. സോഷ്യൽ മീഡിയയിലും ഏറെ ആക്ടീവായ എസ്തർ ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഷെയർ ചെയ്യാറുണ്ട്.

എസ്തർ ഷെയർ ചെയ്ത പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. “ധാരാളം ഫിൽറ്റർ കലർന്ന സൂര്യപ്രകാശം,” എന്നാണ് ചിത്രത്തിന് എസ്തർ നൽകിയ ക്യാപ്ഷന്‍.

ബാലതാരമായി എത്തി സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് എസ്തർ അനിൽ. ദൃശ്യം 2 വിലെ മോഹൻലാലിന്റെ മകളായിട്ടുളള എസ്തറിന്റെ മികവുറ്റ അഭിനയം ആരാധകർക്കിടയിൽ താരത്തിന് വലിയ കയ്യടിയാണ് നേടിക്കൊടുത്തത്.

വിവിധ ഭാഷകളിലായി ഇതിനോടകം 30 ഓളം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു. ഒരു നാൾ വരും, കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ദൃശ്യം 1, ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്. ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ എസ്തർ നായികയായും മാറി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Esther anil latest photos sunny days