scorecardresearch
Latest News

തെമ്മാ തെമ്മാ തെമ്മാടി കാറ്റേ; ഡാൻസ് വീഡിയോയുമായി എസ്തർ

സ്റ്റൈലിഷ് ചിത്രങ്ങളും എസ്തർ വീഡിയോയ്ക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ട്

esther anil, എസ്തർ അനിൽ, child artist esther

ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ താരമാണ് എസ്തർ അനിൽ. സോഷ്യൽ മീഡിയയിലും ഏറെ ആക്ടീവാണ് എസ്തർ. ‘ബാംഗ്ലൂരിൽ ഒരു മടി പിടിച്ച ദിവസം,’ എന്ന അടിക്കുറിപ്പോടെ എസ്തർ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

‘തെമ്മാ തെമ്മാ തെമ്മാടി കാറ്റേ’ എന്ന പാട്ടിനൊപ്പം ചുണ്ടനക്കി നൃത്തം ചെയ്യുന്ന എസ്തറിനെയും വീഡിയോയിൽ കാണാം.

ബാലതാരമായി എത്തി സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് എസ്തർ അനിൽ. ദൃശ്യം 2 വിലെ മോഹൻലാലിന്റെ മകളായിട്ടുളള എസ്തറിന്റെ മികവുറ്റ അഭിനയം ആരാധകർക്കിടയിൽ താരത്തിന് വലിയ കയ്യടിയാണ് നേടിക്കൊടുത്തത്.

വിവിധ ഭാഷകളിലായി ഇതിനോടകം 30 ഓളം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു. ഒരു നാൾ വരും, കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ദൃശ്യം 1, ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്. ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ എസ്തർ നായികയായും മാറി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Esther anil latest photos at banglore