ബാലതാരമായി വന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ പെൺകുട്ടിയാണ് എസ്തർ. ഷാജി എൻ കരുണിന്റെ ‘ഓള്’ എന്ന ചിത്രത്തിലൂടെ നായികയായും എസ്തർ അരങ്ങേറ്റം കുറിച്ചിരുന്നു. ബാലതാരം എന്ന ഇമേജിൽ നിന്നും നായികാ പരിവേഷത്തിലേക്ക് ചുവടുമാറിയ എസ്തറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

മാംഗോ എല്ലോ സാരിയും വൈറ്റ് ബ്ലൗസും കഴുത്തിലൊരു ചോക്കറുമണിഞ്ഞ് സിമ്പിൾ എലഗന്റ് ലുക്കിലാണ് ചിത്രങ്ങളിൽ എസ്തറിനെ കാണാനാവുക. എസ്തർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

View this post on Instagram

Mango season over

A post shared by Esther (@_estheranil) on

View this post on Instagram

Loose hair. Ponytail. Bun.

A post shared by Esther (@_estheranil) on

നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച എസ്തറിന്റെ കരിയറിൽ ബ്രേക്ക് ആയ ചിത്രം ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ ആയിരുന്നു. ചിത്രത്തിലെ അനു എന്ന കഥാപാത്രം എസ്തറിനെ ഏറെ ശ്രദ്ധേയയാക്കി. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളിലും എസ്തർ അഭിനയിച്ചിരുന്നു. സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആൻഡ് ജില്ലി’ലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ എസ്തർ അവതരിപ്പിക്കുന്നുണ്ട്.

Read more: എസ്തർ ഇപ്പോൾ ആ പഴയ കുട്ടിയല്ല, ആളാകെ മാറി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook