ഇത് എസ്തർ തന്നെയോ? അമ്പരന്ന് ആരാധകർ; വൈറലായി ചിത്രങ്ങൾ

ജോർജുകുട്ടിയുടെ അനുമോൾ ആകെയങ്ങ് സ്റ്റൈലിഷ് ആയിപ്പോയല്ലോ എന്നാണ് ചിത്രത്തിന് ലഭിക്കുന്ന കമന്റ്

esther anil, എസ്തർ അനിൽ, child artist esther, ബാലതാരം എസ്തർ, drishyam, Drishyam 2, Drishyam 2 trailer, Drishyam, Drishyam trailer, mohanlal, mohanlal Drishyam 2, mohanlal new movie, Drishyam sequel, Drishyam 2 release, Drishyam 2 review, Drishyam 2 rating, Drishyam 2 full movie online

ബാലതാരമായെത്തി നായികമാരായി മാറിയ നിരവധി നടിമാർ മലയാള സിനിമയിലുണ്ട്. അക്കൂട്ടത്തിലൊരാളാണ് വയനാടുകാരിയായ എസ്തർ അനിൽ. എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ‘ദൃശ്യം 2’വിന്റെ പ്രമോഷനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിൽ നിന്നുള്ളതാണ് ചിത്രങ്ങൾ.

 

View this post on Instagram

 

A post shared by Esther Anil (@_estheranil)

 

View this post on Instagram

 

A post shared by Esther Anil (@_estheranil)

 

View this post on Instagram

 

A post shared by JoMakeupArtist (@jo_makeup_artist)

 

View this post on Instagram

 

A post shared by JoMakeupArtist (@jo_makeup_artist)

ജോർജുകുട്ടിയുടെ അനുമോൾ ആകെയങ്ങ് സ്റ്റൈലിഷ് ആയിപ്പോയല്ലോ എന്നാണ് ചിത്രത്തിന് ആരാധകർ നൽകുന്ന കമന്റ്. മോഹൻലാലിന്റെയും മീനയുടെയും മകളായി എസ്തർ അഭിനയിക്കുന്ന ‘ദൃശ്യം 2’ എന്ന ചിത്രം ആമസോൺ പ്രൈമിൽ റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി 19നാണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, സായികുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

View this post on Instagram

 

MyWork MakeupHair Besty @_estheranil EstherAnil ..Started her career as a child artist in the movie ‘Nallavan ‘ and did many others projects in Malayalam. Our cute little Esther is not so little anymore. Bagging lead roles in movies like ‘olu in malayalam’ GuestRole In Mr&Mrs Rowdy, kuzhali in tamil’ ,..SanthoshSivanSir Movie Jack&Jill ,and the recent hit telgu movie Johar. Esther has marked her presence through out. Love the way this cute baby girl had transformed into this beautiful young lady. Jeethu josheph’s Drishyam was one movie that gave Esther her biggest hit in her entire carrier. Now she is again going to melt our hearts away in the upcoming Drishyam 2. Can’t wait to see her on the big screen. Esther is one of the most down to earth person I have met in this industry. She is the same bubbly girl in real life as well as reel life. ..She is like a family to me and I wish her all the best for this new project and may God shower her with all the happiness and success in the world … CostumeStyling @devraagh Photography @nidhin_sajeev Thanks @sam_fotographic #makeupartistlife #makeupideas #celebritymakeup #celebrity #actresses #malayalamactress #tamilactress #teluguactress #movie #internationalphotoshoot #costumedesign #costume #costumestyle

A post shared by Makeup Jo (@jo_makeup_artist) on

‘നല്ലവൻ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് എസ്തർ അനിൽ. മോഹൻലാലിന്റെ തന്നെ ഒരു നാൾ വരും എന്ന ചിത്രത്തിലൂടെയാണ് എസ്തർ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിൽ മോഹൻലാലിന്റെയും സമീറ റെഡ്ഡിയുടെയും മകളായിട്ടാണ് അഭിനയിച്ചത്. അതിനുശേഷം കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

പക്ഷേ 2014 ൽ പുറത്തിറങ്ങിയ ദൃശ്യത്തിലൂടെയാണ് എസ്തർ ഏവർക്കും സുപരിചിതയായത്. അടുത്തിടെ ഷാജി എൻ കരുണിന്റെ ‘ഓള്’ എന്ന ചിത്രത്തിലൂടെ നായികയായും എസ്തർ അരങ്ങേറ്റം കുറിച്ചിരുന്നു. അടുത്തിടെയായിരുന്നു എസ്തർ തന്റെ പത്തൊമ്പതാം പിറന്നാൾ ആഘോഷിച്ചത്. സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’, ‘ദൃശ്യം 2’ ഇനി വരാനിരിക്കുന്ന എസ്തറിന്റെ ചിത്രങ്ങൾ.

Read more: സാരിയിൽ മനോഹരിയായി എസ്തർ, ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Esther anil drishyam 2 release promotion shoot pics

Next Story
ഓസ്കാറിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശയുടെ നിമിഷം; ‘ജല്ലിക്കെട്ട്’ പുറത്ത്Oscars 2021, ഓസ്കാർ 2021, Oscars 2021 nominations, ജല്ലിക്കെട്ട്, Best International Feature Film, Best International Feature Film oscars, oscars, oscar, 2021 oscars, Jallikattu. lijo jose pellissery, Jallikattu oscar, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com