നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചുവെങ്കിലും ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായിട്ടാണ് എസ്തർ അഭിനയിച്ചത്. ‘ദൃശ്യം 2’ വിലും എസ്തർ അഭിനയിക്കുന്നുണ്ട്. ‘ദൃശ്യം 2’ന്റെ പ്രമോഷനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എസ്തർ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. നീല സാരിയിൽ സ്റ്റൈലിഷ് ലുക്കിലാണ് എസ്തർ ചിത്രങ്ങളിലുളളത്.
View this post on Instagram
View this post on Instagram
View this post on Instagram
ഫോട്ടോഷൂട്ടിൽനിന്നുളളൊരു വീഡിയോയും എസ്തർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
View this post on Instagram
മോഹൻലാലിന്റെ ‘ഒരു നാൾ വരും’ എന്ന ചിത്രത്തിലെ എസ്തറിന്റെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിൽ മോഹൻലാലിന്റെയും സമീറ റെഡ്ഢിയുടെയും മകളായിട്ടാണ് അഭിനയിച്ചത്. അതിനുശേഷം കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ എസ്തർ നായികയായും മാറി.
Read More: Mohanlal Movie Drishyam 2 Release: മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 2’ റിലീസ് ഇന്ന്
വിവിധ ഭാഷകളിലായി ഇതിനോടകം 30 ഓളം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു. സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’, ‘ദൃശ്യം 2’ ഇനി വരാനിരിക്കുന്ന എസ്തറിന്റെ ചിത്രങ്ങൾ.