രാജ്യം 73ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ബോളിവുഡ് താരം ഇഷാ ഗുപ്തയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. സ്വാതന്ത്ര്യ ദിനത്തിൽ, റിപ്പബ്ലിക് ദിനാശംസകൾ നേർന്നതിനാണ് താരം അതിഭീകരമായി ട്രോൾ ചെയ്യപ്പെട്ടത്. ട്വിറ്ററിൽ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Esha Gupta, iemalayalam

“റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഹൃദയംഗമമായ ആശംസകൾ’”എന്ന് താരം ട്വീറ്റ് ചെയ്തു. പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും ട്വിറ്റർ ഉപയോക്താക്കൾ ഇഷാ ഗുപ്തയെ വെറുതെ വിടാൻ തയ്യാറായില്ല. സ്വാതന്ത്ര്യദിനത്തെ ഹിന്ദിയിൽ സ്വതന്ത്ര ദിവസ് എന്നാണ് വിളിക്കുന്നതെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടി. പലരും അവരെ ട്രോളാൻ തുടങ്ങി.

അതിനുശേഷം തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തതായി ഇഷാ ഗുപ്ത പറഞ്ഞു.

എന്തെല്ലാം ന്യായീകരണങ്ങൾ നിരത്തിയിട്ടും ഇഷാ ഗുപ്തയെ വെറുതെ വിടാൻ ട്രോളന്മാർ തയ്യാറായിരുന്നില്ല. പിന്നീട് വന്ന ഓരോ ട്വീറ്റുകൾക്കും ഇഷാ ഗുപ്ത ട്രോൾ ചെയ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook