അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷവും തന്റെ ഗര്‍ഭകാല സന്തോഷങ്ങളും ചിത്രങ്ങളിലേക്കു പകര്‍ത്തുകയാണ് ബോളിവുഡ് താരം ഇഷാ ഡിയോള്‍. ബേബിമൂണ്‍ ആഘോഷിക്കാനായി ഇഷ ഗ്രീസിലേക്ക് പറന്നിരുന്നു. അവിടെ വച്ച് ഇഷയും ഭര്‍ത്താവ് ഭരത് തഖ്ടാനിയുമൊത്തുള്ള ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാന്‍ എന്നും ഇഷ്ടപ്പെടുന്ന നടിയാണ് ഇഷ ഡിയോള്‍. മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ ഇഷ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആരാധകരിലേക്കെത്തിച്ചത്.

വെളുത്തനിറത്തിലുള്ള സ്ലിറ്റ് ഗൗണും പൂക്കള്‍ വച്ച കിരീടവുമാണ് ഷൂട്ടിന് ഇഷയുടെ വേഷം. ബോളിവുഡ് ഡ്രീം ഗേള്‍ ഹേമമാലിനിയുടേയും ധര്‍മ്മേന്ദ്രയുടെയും മൂത്തമകള്‍ ഇഷാ ഡിയോള്‍ 2012ലായിരുന്നു ഭരത് തഖ്ടാനിയെ വിവാഹം കഴിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ