scorecardresearch
Latest News

Enthada Saji OTT: കുഞ്ചാക്കോ ബോബൻ- ജയസൂര്യ ചിത്രം ‘എന്താടാ സജി’ ഒടിടിയിൽ

Enthada Saji OTT: മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ചിത്രം ‘എന്താടാ സജി’ ഒടിടിയിൽ

enthada saji,enthada saji ott,enthada saji release ott
Source/ Instagram

Enthada Saji OTT: ഗോഡ്ഫി സേവ്യർ ബാബുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘എന്താടാ സജി.’ കോമഡി ഫാന്റസി ഴോണറിലൊരുങ്ങിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ജയസൂര്യ, നിവേദ തോമസ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. 2016ൽ റിലീസ് ചെയ്ത ‘ഷാജഹാനും പരീക്കുട്ടിയും’ എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചെത്തിയ ചിത്രമാണ് ‘എന്താടാ സജി.’ ഇരുവരും തമ്മിലുള്ള സുഹൃദ് ബന്ധം ചിത്രങ്ങളുടെ വിജയത്തിനും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സ്വപ്നക്കൂട്, കിലുക്കം കിലുക്കം, ത്രീ കിങ്ങ്സ്, ഗുലുമാൽ, ലോലിപോപ്പ് എന്നീ ചിത്രങ്ങളിലും ഇവർ ഒന്നിച്ചെത്തിയിട്ടുണ്ട്.

മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിച്ചത്. ഏപ്രിൽ 8 നു റിലീസിനെത്തിയ ചിത്രം ബോക്സ് ഓഫീസിൽ ചലനങ്ങളൊന്നും സൃഷ്ടിച്ചില്ല. ഒരിടവേളയ്ക്കു ശേഷം നിവേദ തോമസ് മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് ‘എന്താടാ സജി.’

ജയറാം – ഗോപിക ചിത്രം ‘വെറുതെ അല്ല ഭാര്യ’യിലൂടെ ബാലതാരമായാണ് നിവേദ സിനിമാലോകത്തെത്തുന്നത്. പിന്നീട് പ്രണയം, ചാപ്പാകുരിശ്, തട്ടത്തിൻ മറയത്ത്, റോമൻസ്, മണിരത്നം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. തമിഴ്, തെലുങ്ക് സിനിമയിലെ തിരക്കേറിയ താരം കൂടിയാണ് നിവേദ.

ഏപ്രിൽ മാസം റിലീസിനെത്തിയ ‘എന്താടാ സജി’ ഒടിടിയിലെത്തിയിരിക്കുകയാണ്. ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Enthada saji ott amazon prime kunchacko boban jayasurya