പ്രേക്ഷകരെല്ലാം ആകാംഷയോടെ കാത്തിരിക്കുകയാണ് ധനുഷ് നായകനാവുന്ന വിഐപി 2 വിന്റെ റിലീസിനായി. 2014 ൽ പുറത്തിറങ്ങിയ വേലയില്ലാ പട്ടധാരിയുടെ രണ്ടാം പതിപ്പാണ് ഈ ചിത്രം.

എന്നാൽ ഒരു ധനുഷ് ചിത്രമെന്നതിലുപരി പ്രേക്ഷകരെല്ലാം ഉറ്റു നോക്കുന്നത് ഒരു പ്രിയ നായികയുടെ തിരിച്ചു വരവിനാണ്. സിനിമാ പ്രേമികളുടെ മനസ് കീഴടക്കിയ കജോൾ എന്ന അഭിനേത്രിയുടെ തിരിച്ചുവരവ്. സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന വിഐപി 2 വിലൂടെയാണ് കജോൾ തിരിച്ചെത്തുന്നത്.

(കടപ്പാട്: ഇൻസ്റ്റഗ്രാം)

20 വർഷത്തിന് ശേഷമാണ് കജോൾ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. 1997 ൽ പുറത്തിറങ്ങിയ മിൻസാര കനവാണ് അവസാനമായഭിനയിച്ച തമിഴ് ചിത്രം. പ്രഭുദേവയും അരവിന്ദ് സ്വാമിക്കൊപ്പമായിരുന്നു അവസാനത്തെ തമിഴ് സിനിമ.

കടപ്പാട്: ഇൻസ്റ്റഗ്രാം

വലിയൊരിടവേളയ്‌ക്ക് ശേഷം കജോൾ തമിഴ് സിനിമയിൽ തിരിച്ചെത്തുകയാണ്. ഒരു ബിസിനസുകാരിയായാണ് കജോൾ വിഐപി 2 വിലെത്തുന്നത്. “നെഗറ്റീവ് ടച്ചുളള കഥാപാത്രമാണ് വിഐപി 2 വിലേത്. കഥ കേട്ടപ്പോൾ ഈ സിനിമ ചെയ്യണ്ടതാണെന്ന് തോന്നി. എന്നെ സംബന്ധിച്ചിടത്തോളം തിരക്കഥയാണ് രാജാവ്. എനിക്ക് എന്തെങ്കിലും സ്വന്തമായി, സർഗാത്മകമായി ചെയ്യാനുണ്ടാവണം സിനിമയിൽ.” കജോൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

കടപ്പാട്: ഇൻസ്റ്റഗ്രാം

അമല പോൾ, വിവേക്, സമുന്ദ്രക്കനി, ശരണ്യ എന്നിവരാണ് മറ്റു താരങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ