scorecardresearch

രണ്ട് ദശാബ്‌ദത്തിന് ശേഷം കജോൾ തമിഴിലേക്ക്

ഒരു ബിസിനസുകാരിയായാണ് കജോൾ വിഐപി 2 വിലെത്തുന്നത്. നെഗറ്റീവ് ടച്ചുളള കഥാപാത്രമാണ് വിഐപി 2 വിലേത്.

ഒരു ബിസിനസുകാരിയായാണ് കജോൾ വിഐപി 2 വിലെത്തുന്നത്. നെഗറ്റീവ് ടച്ചുളള കഥാപാത്രമാണ് വിഐപി 2 വിലേത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
രണ്ട് ദശാബ്‌ദത്തിന് ശേഷം കജോൾ തമിഴിലേക്ക്

പ്രേക്ഷകരെല്ലാം ആകാംഷയോടെ കാത്തിരിക്കുകയാണ് ധനുഷ് നായകനാവുന്ന വിഐപി 2 വിന്റെ റിലീസിനായി. 2014 ൽ പുറത്തിറങ്ങിയ വേലയില്ലാ പട്ടധാരിയുടെ രണ്ടാം പതിപ്പാണ് ഈ ചിത്രം.

Advertisment

എന്നാൽ ഒരു ധനുഷ് ചിത്രമെന്നതിലുപരി പ്രേക്ഷകരെല്ലാം ഉറ്റു നോക്കുന്നത് ഒരു പ്രിയ നായികയുടെ തിരിച്ചു വരവിനാണ്. സിനിമാ പ്രേമികളുടെ മനസ് കീഴടക്കിയ കജോൾ എന്ന അഭിനേത്രിയുടെ തിരിച്ചുവരവ്. സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന വിഐപി 2 വിലൂടെയാണ് കജോൾ തിരിച്ചെത്തുന്നത്.

(കടപ്പാട്: ഇൻസ്റ്റഗ്രാം)

20 വർഷത്തിന് ശേഷമാണ് കജോൾ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. 1997 ൽ പുറത്തിറങ്ങിയ മിൻസാര കനവാണ് അവസാനമായഭിനയിച്ച തമിഴ് ചിത്രം. പ്രഭുദേവയും അരവിന്ദ് സ്വാമിക്കൊപ്പമായിരുന്നു അവസാനത്തെ തമിഴ് സിനിമ.

publive-image കടപ്പാട്: ഇൻസ്റ്റഗ്രാം

വലിയൊരിടവേളയ്‌ക്ക് ശേഷം കജോൾ തമിഴ് സിനിമയിൽ തിരിച്ചെത്തുകയാണ്. ഒരു ബിസിനസുകാരിയായാണ് കജോൾ വിഐപി 2 വിലെത്തുന്നത്. "നെഗറ്റീവ് ടച്ചുളള കഥാപാത്രമാണ് വിഐപി 2 വിലേത്. കഥ കേട്ടപ്പോൾ ഈ സിനിമ ചെയ്യണ്ടതാണെന്ന് തോന്നി. എന്നെ സംബന്ധിച്ചിടത്തോളം തിരക്കഥയാണ് രാജാവ്. എനിക്ക് എന്തെങ്കിലും സ്വന്തമായി, സർഗാത്മകമായി ചെയ്യാനുണ്ടാവണം സിനിമയിൽ." കജോൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

Advertisment

publive-image കടപ്പാട്: ഇൻസ്റ്റഗ്രാം

അമല പോൾ, വിവേക്, സമുന്ദ്രക്കനി, ശരണ്യ എന്നിവരാണ് മറ്റു താരങ്ങൾ.

Tamil Dhanush Tamil Films Entertainment Kajol

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: