ഗപ്പിയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ടൊവിനോ തോമസ്. ടൊവിനോയുടെ ഒരു മെക്‌സിക്കൻ അപാരതയും ഗോദയും തിയേറ്ററിലെത്താൻ കാത്തിരിക്കുകയാണ് പ്രേക്ഷകരെല്ലാം.

അതിനിടയിൽ തമിഴകത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ. ഛായാഗ്രാഹകയായ ബി.ആർ.വിജയലക്ഷ്‌മി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ടൊവിനോയുടെ തമിഴ് അരങ്ങേറ്റം. വ്യത്യസ്‌തമായ പ്രണയ കഥയായിരിക്കും ചിത്രം പറയുന്നത്. ചിത്രവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ടൊവിനോ വെളിപ്പെടുത്തിയിട്ടില്ല.

2016ന്റെ പകുതി മുതൽ ഈ ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ടൊവിനോയെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ബ്രസീലിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയുളളതാണ് സിനിമയെന്നാണറിയുന്നത്. വളരെ ശക്തമായ കഥാപാത്രമായിട്ടായിക്കും ഈ ചിത്രത്തിൽ ടൊവിനോയെത്തുന്നത്. ഈ വർഷം ചിത്രം തിയേറ്ററിലെത്തും.

ഏഷ്യയിലെ ആദ്യ വനിതാ ഛായാഗ്രാഹകയാണ് ബി.ആർ.വിജയലക്ഷ്‌മി. അരവിന്ദ് സ്വാമി നായകനായെത്തിയ മലയാള ചലച്ചിത്രം ഡാഡിയുടെ തിരക്കഥ രചിച്ചതും വിജയലക്ഷ്‌മിയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ