ആരാധകരുടെ പ്രതീക്ഷകൾ വീണ്ടും കൂട്ടികൊണ്ട് ബാഹുബലി ദി കൺക്ളൂഷന്റെ പുതിയ പോസ്റ്ററെത്തി. വില്ല് കുലച്ച് അമ്പ് തൊടുക്കുന്ന ബാഹുബലി(പ്രഭാസ്) യും ദേവസേന(അനുഷ്ക ഷെട്ടി)യുമാണ് പുതിയ പോസ്റ്ററിൽ. പുതിയ പോസ്റ്റർ ഇതിനോടകം തന്നെ സിനിമാലോകം ഏറ്റെടുത്തു കഴിഞ്ഞു.

Bahubali the Conclusion

എസ്. രാജമൗലി തീർത്ത വിസ്മയമായിരുന്നു ബാഹുബലി. മഹിഷ്മതിയിലെ രാജാവിന്റെ കഥ പറഞ്ഞ ബാഹുബലിയുടെ ആദ്യ ഭാഗം ഒരു പാട് ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടാണവസാനിക്കുന്നത്. ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരമാണ് ബാഹുബലി ദി കൺക്ളൂഷൻ.

A photo posted by prabhas (@prabhas__official) on

#baahubali2

A photo posted by prabhas (@prabhas__official) on

പുതിയ ചിത്രം കൂടുതൽ ആക്ഷൻ നിറഞ്ഞതും പ്രണയ സാന്ദ്രവുമായിരിക്കുമെന്നാണ് ചിത്രത്തിന്റെ പോസ്റ്റർ നൽകുന്ന സൂചന. ഇതിന് മുൻപ് ബാഹുബലിയുടെയും ബല്ലാലദേവയുടെയും ആദ്യ ലുക്ക് പോസ്റ്ററുകളും പുറത്ത് വിട്ടിരുന്നു.
വാളേന്തി ബാഹുബലിയും ഗദയുയർത്തി ബല്ലാലദേവയും വില്ലുകുലച്ച് ദേവസേനയുമെത്തുമ്പോൾ ബാഹുബലിയുടെ രണ്ടാംഭാഗം തകർക്കുമെന്നുറപ്പാണ്. പ്രഭാസ്, റാണ ദംഗുബട്ടി, തമന്ന എന്നിവരാണ് ബാഹുബലിയിലെ പ്രധാന അഭിനേതാക്കൾ. ഏപ്രിൽ 28 ന് ബാഹുബലിയും കൂട്ടരും തിയ്യറ്ററിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ