ഗായികയായും അഭിനേത്രിയായും നമ്മുടെ മനം കവർന്ന താരമാണ് ശ്രുതി ഹാസൻ. സൂര്യ നായകനായെത്തിയ സിങ്കം 3യാണ് ശ്രുതിയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. എന്നാൽ ഈ ഗ്ലാമർ താരം വാർത്തകളിൽ നിറയുന്നത് സമൂഹമാധ്യമത്തിൽ പങ്ക് വെച്ച ചില ചിത്രങ്ങളിലൂടെയാണ്.

ഒരു ചെറുപ്പക്കാരനൊപ്പമുളള ശ്രുതിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. ലണ്ടനിൽ നിന്നുളള നടൻ മൈക്കൽ കോർസേലിനൊപ്പമുളള ചിത്രങ്ങളാണ് വൈറലാവുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഇയാളുമായി ശ്രുതി ഡേറ്റിങ്ങിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

shruti-haasan-

ലണ്ടനിൽ ഒരു പാട്ട് റെക്കോർഡ് ചെയ്യാൻ പോയപ്പോഴാണ് ശ്രുതിയും മൈക്കലും പരിചയപ്പെട്ടതും സൗഹൃദത്തിലായതും. ലണ്ടനിൽ ജനിച്ച് വളർന്ന മൈക്കൽ നിരവധി സ്റ്റേജ് പരിപാടികളിലൂടെയും ടിവി പരമ്പരകളിലൂടെയുമാണ് കലാരംഗത്ത് സജീവമാകുന്നത്. നിരവധി ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

രാജ്‌കുമാർ റാവുവിന്റെ ബേഹൻ ഹോഗി തേരി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയ്ക്ക് ഒരാഴ്ച മൈക്കൽ ഇന്ത്യയിലുണ്ടായിരുന്നു. വാലന്റൈൻ ദിനത്തിൽ രണ്ട് പേരും ഒരുമിച്ചുണ്ടായിരുന്നെന്നും പറയപ്പെടുന്നു. ശേഷം മൈക്കൽ ബുധനാഴ്ച ലണ്ടനിലേക്ക് തിരിച്ചു പോയി.

shruti-haasan-

ഇരുവരും തമ്മിലുളള ചിത്രങ്ങൾ ശ്രുതി ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്. എയർ പോർട്ടിൽ നിന്നുളള ഇരുവരുടെയും ചിത്രങ്ങളും ക്യാമറക്കണ്ണിൽ പതിഞ്ഞിട്ടുണ്ട്.

നവംബറിൽ ഇന്ത്യ സന്ദർശിച്ച സമയത്ത് മൈക്കൽ ശ്രുതിയെ കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. സുന്ദരിയായ ഒരു പെൺകുട്ടിയോടൊപ്പം നല്ലൊരു സമയം ഇന്ത്യയിൽ ചെലവഴിച്ചെന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ